കരിയർ സെമിനാർ നടത്തി

ആശിഖ്‌ പടിക്കൽ

2194

കൽപകഞ്ചേരി: വ്യത്യസ്ത കോഴ്സുകളെയും തൊഴിലുകളെയും കുറിച്ച് വിദ്യാർത്ഥികളിലും രക്ഷിതാക്കളിലും അവബോധം സൃഷ്ടിക്കുന്നതിനായി കൽപകഞ്ചേരി മൂപ്പൻ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ലോക്കൽ എംപവർമെന്റ് -മൈൽസ്- കരിയർ സെമിനാർ നടത്തി. തിങ്കളാഴ്ച മൈൽസിൽ നടന്ന സെമിനാറിൽ എസ്എസ്എൽസി, പ്ലസ്‌ടു കഴിഞ്ഞ വിദ്യാർത്ഥികളും രക്ഷിതാക്കളും പങ്കെടുത്തു. കോഴിക്കോട് സിജിയിലെ ചീഫ് കരിയർ കൗൺസിലർ ശ്രീ. ജമാലുദ്ധീൻ മാലിക്കുന്ന് സെഷന് നേതൃത്വം നൽകി. അൻഷാദ് കൊളത്തൂർ, കെ. ഷമീം എന്നിവർ സംസാരിച്ചു.