കടുങ്ങാത്ത് കുണ്ട് : 250 % വർധിപ്പിച്ച ഭൂനികുതി പിൻവലിക്കുക , റീസർവ്വേ പൂർത്തിയാക്കുക , ഭൂനികുതി നടക്കാനുള്ള ഓൺലൈൻ സംവിധാനം കുറ്റമറ്റതാക്കുക , പൊതുജനങ്ങൾക്കുള്ള സേവനങ്ങൾ കാലതാമസം കൂടാതെ ലഭ്യമാക്കുക , ആവശ്യത്തിനുള്ള ജീവനക്കാരെ നിയമിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് വളവന്നൂർ പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി വളവന്നൂർ വില്ലേജ് ഓഫീസിലേക്ക് മാർച്ച് നടത്തി.
മാർച്ച് സി.കെ.എ റസാഖ് ഉദ്‌ഘാടനം നിർവഹിച്ചു. , പി.സി ഇസ്ഹാഖ് , പാറയിൽ അലി , പി.സി അഷ്റഫ് , ഹസൈനാർ ഹാജി, എൻ.സി നവാസ്, മുസ്തഫ ഹാജി , VP ഹാരിസ് പാറക്കൽ , നിരപ്പിൽ മുസ്തഫ , ഇ.ടി മുഹമ്മദ് റാഫി , എം.അബ്ദുൽ കരീം , കെ.പി റിയാസ് , അഫ്സൽ മയ്യേരി , എ.കെ മുജീബ് റഹ്മാൻ , എം. ഇഖ്ബാൽ , അബു മാത്തൂർ , അൻവർ സാജിദ് , ഇബ്റാഹിം തിരുത്തി എന്നിവർ നേതൃത്വം നൽകി.
മുസ്ലിം ലീഗ് വളവന്നൂർ വില്ലേജ് ഓഫീസിലേക്ക് മാർച്ച് നടത്തി
By: അബ്ദുൽ റഷീദ് കന്മനം