എം.എസ്.എഫ് എക്സിക്യൂട്ടീവ് ക്യാന്പ് സംഘടിപ്പിച്ചു

2336

കുറുക്കോൾ കുന്ന്: എം.എസ്.എഫ്  വളവന്നൂര്‍ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ എക്സിക്യൂട്ടീവ് ക്യാമ്പ് നടത്തി. മുസ്ലിം ലീഗ് വളവന്നൂര്‍ പഞ്ചായത്ത് പ്രസിഡന്‍റ് പാറയില്‍ അലി ക്യാമ്പ് ഉല്‍ഘാടനം ചെയ്തു. മയ്യേരി അഫ്സല്‍ അബ്ദുല്‍ ഖാദര്‍ അധ്യക്ഷനായിരുന്നു. കാലിക്കറ്റ് യൂണിവേഴ്സിറ്റി സി.എച്ച് ചെയര്‍ ഡയറക്ടര്‍ പി.എ റഷീദ്, യൂത്ത് ലീഗ് മലപ്പുറം ജില്ലാ ഉപാദ്ധ്യക്ഷന്‍ എന്‍.കെ അഫ്സല്‍ റഹ്മാന്‍ എന്നിവര്‍ ക്ലാസ്സെടുത്തു. ക്യാമ്പില്‍ ആഷിഖ് പടിക്കല്‍, റഫ്സല്‍ പാറയില്‍, സിയാദ് മോന്‍, ജൗഹര്‍ കുറുക്കോളി, ഉനൈസ് കന്മനം അജ്മല്‍ തുവ്വക്കാട് എന്നിവര്‍ പ്രസംഗിച്ചു.