കടുങ്ങാത്തുകുണ്ട്: സംസ്ഥാന എം.എസ്.എഫ് കമ്മിറ്റിയുടെ തീരുമാന പ്രകാരം നടത്തുന്ന പ്രവര്‍ത്തന ഫണ്ട് ശേഖരണത്തിന്‍റെ ഭാഗമായി തിരൂര്‍ മണ്ഡലം എം.എസ്.എഫ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കടുങ്ങാത്തുകുണ്ട് മേഖലയില്‍ ഫണ്ട് ശേഖരണം നടത്തി.
വളവന്നൂര്‍ പഞ്ചായത്ത് യൂത്ത് ലീഗ് വൈസ് പ്രസിഡന്‍റ് ഷാഫി യുവയില്‍ നിന്നും ഫണ്ട് സ്വീകരിച്ചു കൊണ്ട് തിരൂര്‍ മണ്ഡലം എം.എസ്.എഫ് പ്രസിഡന്‍റ് ഖമറുസ്സമാന്‍ മൂര്‍ക്കത്ത് നിര്‍വഹിച്ചു. ചടങ്ങില്‍ എം.എസ്.എഫ് മണ്ഡലം സെക്രട്ടറി ജൗഹര്‍ കുറുക്കോളി, വൈസ് പ്രസിഡന്‍റ് ഉനൈസ് കന്മനം, എം.എസ്എഫ് വളവന്നൂര്‍ പഞ്ചായത്ത് പ്രസിഡന്‍റ് അഫ്സല്‍ അബ്ദുല്‍ ഖാദര്‍, സെക്രട്ടറി ആഷിഖ് പടിക്കല്‍ എന്നിവര്‍ സംബന്ധിച്ചു