കടുങ്ങാത്തുകുണ്ട്: കൽപ്പകഞ്ചേരി ഗവ.വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ എൻ എസ് എസ് യൂണിറ്റിന്റെ സപ്തദിന സ്പെഷ്യൽ ക്യാമ്പിന്റെ ഭാഗമായി പെരിന്തൽമണ്ണ അൽ സലാമ കണ്ണാശുപത്രിയുടെ സഹകരണത്തോടെ നടത്തിയ സൗജന്യ നേത്രപരിശോധന ക്യാമ്പ് സാധാരണക്കാരായ കണ്ണ് രോഗികൾക്ക് അനുഗ്രഹമായി. മുന്നൂറോളം രോഗികൾ പങ്കെടുത്ത ക്യാമ്പ് പൊൻ മുണ്ടം ഗ്രാമ പഞ്ചായത്ത് ആരോഗ്യ സ്റ്റാന്റിങ്ങ് കമ്മറ്റി ചെയർമാൻ മൻസൂർ അലി ഉദ്ഘാടനം ചെയ്തു.വാർഡംഗം എ – അബ്ദുൽ ഗഫൂർ അദ്ധ്യക്ഷത വഹിച്ചു.പഞ്ചായത്തംഗം ടി. അബ്ദുൽ ഗഫൂർ, പൊൻമുണ്ടം ജി -എച്ച് – എസ് സ്കൂൾ പ്രിൻസിപ്പാൾ മുഹമ്മദ് മൻസൂർ, എ അബ്ദു റഹിമാൻ മാസ്റ്റർ, സി.വി ഉണ്ണികൃഷ്ണൻ, കെ. മൻസൂർ എന്നിവർ പ്രസംഗിച്ചു.പുല്ലാട്ട് സിദ്ധീഖ് സ്വാഗതവും മുഹമ്മദ് അസ്ലം കെ നന്ദിയും പറഞ്ഞു.വൈകുന്നേരം നടന്ന കലാസന്ധ്യ’ പൂർവ വിദ്യാർത്ഥി സംഘടന സെക്രട്ടറി സി.പി. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.പ്രോഗ്രാം ഓഫീസർ അമീൻ പൊട്ടച്ചിറ അദ്ധ്യക്ഷത വഹിച്ചു. തൃത്താല മുജീബ്, പി.എം- ഇസ്മായിൽ, ഹിബ ജെഫി,മുഹമ്മദ് സഹ ൽ, ബിസ്നി ലിഡിയ, ആദിൽ മുഹമ്മദ് പ്രസംഗിച്ചു.