കടുങ്ങാത്തുകുണ്ട്: കടുങ്ങാത്തുകുണ്ട് ന്യൂട്ടണ്‍ അക്കാദമിയില്‍ മെറിറ്റ് ഡേ ആചരിച്ചു. എസ്.എസ്.എല്‍.സി പരീക്ഷയില്‍ ന്യൂട്ടണ്‍ അക്കാദമിയില്‍ നിന്നും ഉന്നത വിജയം നേടിയവരെയാണ് ആദരിച്ചത്. ചടങ്ങ് കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ എ.പി സബാഹ് ഉദ്ഘാടനം ചെയ്തു. ആദ്യ വര്‍ഷത്തില്‍ തന്നെ മികച്ച വിജയം നേടാന്‍ കഴിഞ്ഞ ന്യൂട്ടണ്‍ അക്കാദമിക്ക് കടുങ്ങാത്തുകുണ്ടിന്‍റെ വിദ്യാഭ്യാസ ചരിത്രത്തില്‍ ഒരു പൊന്‍ തൂവലായ് മാറാന്‍ സാധിക്കട്ടെയെന്ന് അദ്ധേഹം ആശംസിച്ചു. സിദ്ധീഖ് മാസ്റ്റര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ റഫീഖ് മാസ്റ്റര്‍, ജാഫര്‍ മാസ്റ്റര്‍, ആഷിഖ് പടിക്കല്‍ എന്നിവര്‍ സംസാരിച്ചു.