വളവന്നൂർ പഴയ ജുമാമസ്ജിദ് മഹല്ല് സംഘടിപ്പിക്കുന്ന മജ്‌ലിസുന്നൂർ രണ്ടാം വാർഷികവും മത പ്രഭാഷണവും

പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ ഇജാസത്ത് (ആത്മീയ സമ്മതം) പ്രകാരം കേരളത്തിലുടനീളവും വിദേശത്തും മജ്‌ലിസുന്നൂർ ആത്മീയ സദസ്സ് നടന്ന് വരുന്നു.

വളവന്നൂർ പഴയ ജുമാമസ്ജിദ് മഹല്ലിൽ മാസംതോറും നടത്തിവരുന്ന മജ്‌ലിസുന്നൂറിന്റെ രണ്ടാം വാർഷികം ഏപ്രിൽ 21 , 22 തിയ്യതികളിലായി വൈകീട്ട് 7 ന് വളവന്നൂർ ജുമാമസ്ജിദിന് സമീപത്തെ മർഹൂം പരീക്കുട്ടി മുസ്‌ലിയാർ നഗറിൽ വെച്ച് നടക്കും.

ഏപ്രിൽ 21 ന് അബ്ദുൽ റഹ്മാൻ ഫൈസി പ്രാർത്ഥന നിർവഹിക്കുന്നതോടെ തുടങ്ങുന്ന രണ്ടാം വാർഷിക സമ്മേളനം കെ.പി അബൂബക്കർ ഫൈസി ഉദ്ഘാടനം നിർവഹിക്കും. പടിയത്ത് മുഹമ്മദ് ഹാജി അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ സയ്യിദ് ബാപ്പുട്ടി തങ്ങൾ വരമ്പനാല, മുഹമ്മദ് മുസ്‌ലിയാർ, മയ്യേരി ബീരാലി ഹാജി എന്നിവർ സംബന്ധിക്കും. സൈനുൽ ആബിദ് ഹുദവി ചേകന്നൂർ മുഖ്യപ്രഭാഷണം നിർവഹിക്കും. തുടർന്ന് സംസം നിലാവ് ബുർദ മജ്ലിസ് അരങ്ങേറും.

ഏപ്രിൽ 22 ന് ഞായറാഴ്ച്ച സയ്യിദ് ബാപ്പുട്ടി തങ്ങൾ പ്രാർത്ഥന നിർവഹിക്കുന്നതോടെ ആരംഭിക്കുന്ന സമാപന പ്രാർത്ഥനാ സമ്മേളനം പാണക്കാട് സയ്യിദ് ഹമീദ് അലി ശിഹാബ് തങ്ങൾ ഉദ്ഘാടനം നിർവഹിക്കും. മുഹമ്മദ് മുസ്‌ലിയാർ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ മുനീർ ഹുദവി വിളയിൽ മുഖ്യ പ്രഭാഷണം നിർവഹിക്കും.

സയ്യിദ് ശാഹുൽ ഹമീദ് തങ്ങൾ ജമലുല്ലൈലി മജ്‌ലിസുന്നൂറിനും പ്രാർത്ഥനക്കും നേതൃത്വം നൽകും.

കെ.ടി അബൂബക്കർ ഫൈസി , അബ്ദുൽ റഹ്മാൻ ഫൈസി , ഹംസ ഫൈസി, അടിമാലി മുഹമ്മദ് ഫൈസി, സൈദലവി മുസ്ലിയാർ ,സൈനുദ്ധീൻ ദാരിമി , സൈദലവി മുസ്ലിയാർ ,പി. സി ഹുസ്സൈൻ ,അബ്ദുറഹ്മാൻ ഹാജി , കുന്നത്ത് ഷറഫുദ്ധീൻ എന്നിവർ സംബന്ധിക്കും.