ആരോഗ്യ ബോധവത്കരണ സെമിനാർ നടന്നു

702

കുറുക്കോൾ:  ക്യാൻസർ, കിഡ്നി രോഗം, ഹാർട്ട് അറ്റാക്ക്, പ്രമേഹം, ബ്രഡ് പ്രഷർ തുടങ്ങിയ മാരക രോഗങ്ങൾ വ്യാപകമായിക്കൊണ്ടിരിക്കുന്ന ഈ സന്ദർഭത്തിൽ ‘ഖാഇദെ മില്ലത്ത് ഫൌണ്ടേഷൻ’   പൊതുജനങ്ങൾക്കായി ആരോഗ്യ ബോധവത്കരണ സെമിനാറും രക്ത പരിശോധനയും നടത്തി.

കുറുക്കോൾ ഖാഇദെ മില്ലത്ത് സൌധത്തിൽ നടന്ന പരിപാടിയിൽ ആരോഗ്യ രംഗത്തെ പ്രശസ്തരായ ഡോ. അലിയാമു (മെഡിക്കൽ ഓഫീസർ, സി.എച്ച.സി വളവന്നൂർ), ഡോ. എ.എം ഉസ്മാൻകുട്ടി (ക്യാൻസർ സ്പെഷ്യലിസ്റ്റ് ജില്ലാ ആശുപത്രി, തിരൂർ) എന്നിവർ ആധുനിക-ജീവിതശൈലി രോഗങ്ങൾ, ക്യാൻസർ ബോധവത്കരണം, അമിതാഹാരം, വിഷലിപ്തമായ ആഹാരം എന്നിവയിലൂന്നിയുള്ള ക്ലാസുകക്ക് നേതൃത്വം നൽകി.

തിരൂർ ലൈഫ് കെയർ ഹൈടെക് ലാബ് ന്രെ കീഴിൽ സൌജന്യ പ്രമേഹ, ബ്ലഡ് പ്രഷർ, രക്തഗ്രൂപ് നിർണ്ണയ പരിശോധനകളും സജ്ജീകരിച്ചിരുന്നു. പരിപാടി ജില്ലാ പഞ്ചായത്ത് മെന്പർ ഹനീഫ പുതുപറന്പ് ഉദ്ഘാടനം ചെയ്തു. കുറുക്കോളി മൊയ്തീൻ അധ്യക്ഷനായിരുന്നു.