ഖായിദേമില്ലത്ത് ഫൗണ്ടേഷൻ കുറുക്കോൾ: രണ്ടാം വാർഷിക സമ്മേളനം സമാപിച്ചു

എം.പി അബ്ദുസ്സമദ് സമദാനി 2 ആം വാർഷിക സമ്മേളനം ഉദ്‌ഘാടനം നിർവഹിക്കുന്നു.

കുറുക്കോൾ : ആരോഗ്യ-വിദ്യാഭ്യാസ-ജീവകാരുണ്യ മേഖലകളിൽ സ്തുത്യർഹമായ സേവനം നിർവഹിക്കുന്ന കുറുക്കോൾ ഖായിദേ മില്ലത്ത് ഫൗണ്ടേഷൻ രണ്ടാം വാർഷിക സമ്മേളനത്തിന് പ്രൗഡ്വോജ്ജ്വല സമാപനം.

രണ്ട് ദിവസം നാല് സെഷനുകളായി വിപുലമായി സംഘടിപ്പിച്ച പരിപാടിയിൽ ഉദ്‌ഘാടന സമ്മേളനം, വനിതാ സംഗമം, വിദ്യാർത്ഥി – യുവജന സംഗമം, സമാപന സമ്മേളനം എന്നിവ നടന്നു.

ഉദ്‌ഘാടന സമ്മേളനത്തിലെ മുഖ്യാതിഥി ഡോ. അനിൽ വള്ളത്തോൾ സംസാരിക്കുന്നു

ഉദ്‌ഘാടന സമ്മേളനം എം.പി അബ്ദുസ്സമദ് സമദാനി ഉദ്‌ഘാടനം നിർവഹിച്ചു. മലയാളം സർവകലാശാല വൈസ് ചാൻസലർ ഡോ. അനിൽ വള്ളത്തോൾ മുഖ്യാതിഥിയായിരുന്നു. പാറയിൽ കുഞ്ഞി മുഹമ്മദ് അൻസാരി അധ്യക്ഷത വഹിച്ച ചടങ്ങിൽ ടി. അബ്ദുൽ ഖാദർ സുല്ലമി ആമുഖ പ്രസംഗം നിർവഹിച്ചു. കുറുക്കോളി മുയ്തീൻ , പാറയിൽ അലി , പി.സി അഷ്റഫ് , എം. ഇബ്രാഹീം ഹാജി, അബ്ദുൽ റഷീദ് കന്മനം, കടായിക്കൽ സൈതാലി ഹാജി ,പി.സി കുഞ്ഞുമുഹമ്മദ് മാസ്റ്റർ , എം.എ അസീസ് , കായൽ മഠത്തിൽ കുഞ്ഞുമോൻ, എം.മുഹമ്മദ്, വി.പി ഇസ്മായിൽ എന്നിവർ സംബന്ധിച്ചു. എം.ടി ഹസൈനാർ ഹാജി സ്വാഗതവും വെട്ടൻ കുഞ്ഞു നന്ദിയും പറഞ്ഞു.

വിദ്യാർത്ഥി-യുവജന സംഗമം കുറുക്കോളി മൊയ്തീൻ ഉദ്‌ഘാടനം നിർവഹിക്കുന്നു.

ശ്രീമതി നസീബ അസീസ് അധ്യക്ഷത വഹിച്ച വനിതാ സംഗമത്തിൽ തൃശൂർ വെൽനെസ് ഫൗണ്ടേഷൻ ഡയറക്ടർ ഹുസ്സൈൻ ചെറുതുരുത്തി സ്ത്രീകളിൽ വർധിച്ചു വരുന്ന സ്തനാർബുദത്തെ കുറിച്ച് ആരോഗ്യ ബോധവൽക്കരണ ക്ലാസ്സ്‌ എടുത്തു സംസാരിച്ചു. ശ്രീമതി ശംസിയ സുബൈർ സ്വാഗതവും ശരീഫ മയ്യേരി നന്ദിയും പറഞ്ഞു.

സമാപന സമ്മേളനം സി. മമ്മൂട്ടി എം.എൽ.എ ഉദ്‌ഘാടനം നിർവഹിക്കുന്നു.

വിദ്യാർത്ഥി-യുവജന സംഗമം കുറുക്കോളി മുയ്തീൻ ഉദ്ഘാടനം നിർവഹിച്ചു. പി.സി അഷ്റഫ് അധ്യക്ഷത വഹിച്ച ചടങ്ങിൽ വളവന്നൂർ വാഫി കോളേജ് പ്രിൻസിപ്പാൾ ഖുബൈബ് വാഫി ഉദ്ബോധന പ്രഭാഷണവും സുലൈമാൻ മേല്പത്തൂർ മുഖ്യപ്രഭാഷണവും നിർവഹിച്ചു. ജൗഹർ കുറുക്കോളി, ഇർഷാദ് വലിയകത്ത്, കുഞ്ഞിമുഹമ്മദ് അൻസാരി, പാറയിൽ അലി, എം.ടി ഹസൈനാർ ഹാജി എന്നിവർ സംബന്ധിച്ചു. ഇ.ടി മുഹമ്മദ് റാഫി സ്വാഗതവും അഫ്‌സൽ മയ്യേരി നന്ദിയും പറഞ്ഞു.

വനിതാ സംഗമത്തിൽ ഹുസൈൻ ചെറുതുരുത്തി ആരോഗ്യ ബോധവൽകരണ ക്ലാസ് എടുത്തു സംസാരിക്കുന്നു.

സമാപന സമ്മേളനം എം.എൽ.എ സി. മമ്മൂട്ടി ഉദ്ഘാടനം നിർവഹിച്ചു. പാറയിൽ കുഞ്ഞി മുഹമ്മദ് അൻസാരി അധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രമുഖ ജീവകാരുണ്യ പ്രവർത്തകൻ അസീസ് അബ്ദുൽ മഠത്തിലിനെ ആദരിച്ചു.

പ്രമുഖ ജീവകാരുണ്യ പ്രവർത്തകൻ മഠത്തിൽ അബ്ദുൽ അസീസിനെ സി. മമ്മൂട്ടി ആദരിക്കുന്നു.
തുല്യത ഇല്ലാത്ത സേവനത്തിന് കുറുക്കോൾ ഖായിദേ മില്ലത്ത് ഫൗണ്ടേഷന്റെ ആദരം

ഹനീഫ പുതുപ്പറമ്പ്, സയ്യിദ് ബാപ്പുട്ടി തങ്ങൾ, ചെറിയമുണ്ടം അബ്ദുറസാഖ്, പി.സി അബ്ദുറഹ്മാൻ, ഡോ.സി അൻവർ അമീൻ, പാറയിൽ അലി എന്നിവർ ആശംസ പ്രസംഗം നിർവഹിച്ചു. തുടർന്ന് നടന്ന ഇശൽ വിരുന്നിൽ ഗസൽ, മാപ്പിളപ്പാട്ട്, അറബി ഗാനം, കോൽക്കളി തുടങ്ങിയ കലാ പരിപാടികൾ അരങ്ങേറി. എൻ.സി നവാസ് സ്വാഗതവും അൻവർ കുന്നത്ത് നന്ദിയും പറഞ്ഞു.

വിദ്യാർത്ഥി-യുവജന സംഗമത്തിൽ സുലൈമാൻ മേല്പത്തൂർ മുഖ്യ പ്രഭാഷണം നിർവഹിക്കുന്നു.
പാറയിൽ കുഞ്ഞി മുഹമ്മദ് അൻസാരി സംസാരിക്കുന്നു.