പഞ്ചായത്ത്തല വായനാ മൽസരം ചെറിയമുണ്ടം അബ്ദുറസാക്ക് ഉദ്ഘാടനം ചെയ്തു

2044

കടുങ്ങാത്തുകുണ്ട്:  ലൈബ്രറി കൗൺസിലിന്റെ ആഭിമുഖ്യത്തിൽ കല്പകഞ്ചേരി നാഷണൽ ലൈബ്രറി കൽപ്പകഞ്ചേരി, വളവന്നൂർ പഞ്ചായത്തു കളിൽ LP, UP വിഭാഗങ്ങളിൽ നടത്തിയ പഞ്ചായത്ത്തല വായനാ മൽസരം സാഹിത്യകാരൻ ചെറിയമുണ്ടം അബ്ദുറസാക്ക് ഉദ്ഘാടനം ചെയ്തു. പ്രൊഫ.കെ.വീരാവുണ്ണി അദ്ധ്യക്ഷത വഹിച്ചു. സി.പി.രാധാകൃഷ്ണൻ, പി. ഹൈദ്രോസ്, കെ.എം ഹനീഫ, CSM യൂസഫ് പ്രസംഗിച്ചു. പി ഇസ്മായിൽ, കെ.എൻ അബ്ദുൽ ഗഫൂർ എന്നിവർ നേതൃത്വം നൽകി.

വിജയികൾ:

കല്പകഞ്ചേരി :-
LP :- പ്രബിൻ പ്രകാശ് (GLPS കൽപ്പകഞ്ചേരി), അൻജഫ് സിറാജുദ്ദീൻ (EMLPS പറവന്നൂർ), മുഹമ്മദ് സബാഹ് .T (GLPS, കൽപ്പകഞ്ചേരി)
UP :- ഷിഫാന തെസ്നി .കെ (MSMHSS, കല്ലിങ്ങൽ പറമ്പ്), ഫസൽ റഹ്മാൻ K K, അനീഫ് ഹനീം P (ഇരുവരും GVHSS, കൽപ്പകഞ്ചേരി)

വളവന്നൂർ :-
LP :- അഹമ്മദ് റാസി A, നവനീത് MS ( ഇരുവരും GMLPS ചെറവന്നൂർ), അഭിനവ് M(AMLPS വളവന്നൂർ നോർത്ത് )
UP :- അശ്വതി MT (AMUPS പാറക്കല്ല്), മുഹമ്മദ് അൻസാബ് ഇ കെ ( BYKRHS വളവന്നൂർ), ഫസൽ ഹാദി K M(AMUPS പാറക്കൽ) എന്നിവർ യഥാക്രമം 1, 2, 3 സ്ഥാനങ്ങൾ കരസ്ഥമാക്കി.