സാന്പാർ

കാലങ്ങളായി കറുത്തവനെ
പറഞ്ഞു പറ്റിച്ച വാക്കാണ്,
കറുപ്പിന് ഏഴഴകെന്നത്.
ഇന്നേവരെ ഈ ഏഴഴകുണ്ടാക്കണ
ഒരു ക്രീമുപോലും ഞാൻ കണ്ടിട്ടില്ല..
ആരും അന്വോഷിച്ച് നടന്നിട്ടുമില്ല..

——————————-

നഖത്തിന്റെ യഥാർത്ഥ നിറമാണ്
ലോകത്തിലെ ഏറ്റവും വ്യത്യസ്തമായ നിറം!

——————————
ഒടുക്കം നാട്ടില്
പൈക്കളും നായ്ക്കളും
മാത്രം മത്യാവും…

—————————–

നിന്റെ കണ്ണീര് മായ്ക്കാൻ
എന്റെ പുഞ്ചിരി നൽകാം…

—————————–

പണ്ടും
വൈകുന്നേരങ്ങളുടെ
മറപറ്റിയായിരുന്നു
സന്ധ്യ വരാറുണ്ടായിരുന്നത്!

———————

തോറ്റു കൊടുത്ത് ജയിക്കാനാണെനിക്കിഷ്ടം
————

നാളേക്ക് വേണ്ടി
കരുതി വെക്കേണ്ടത്
നോട്ടുകെട്ടുകൾ മാത്രമല്ല…

——————————

കണ്ണീരു മറയ്ക്കാൻ
കണ്ണടയണിഞ്ഞാൽ
കരളിലെ തീ കെടുമോ?

——————————-

പണ്ട്..
അരിമണി വറുത്തതും
എനിക്കൊരു പലഹാരമായിരുന്നു

വളവന്നൂർ മുണ്ടംചിറ സ്വദേശിയായ സിദ്ദീഖ് ചെറുകവിതകളിലൂടെയും കുറിപ്പുകളിലൂടെയും സോഷ്യൽ മീഡിയകളിൽ സജീവമാണ്. സിദ്ദീഖിന്റെ ഫോട്ടോകൾ പ്രകൃതിയോടുള്ള അദ്ദേഹത്തിന്റെ ഇഷ്ടം തുറന്നു കാണിക്കുന്നു.