വിദ്യാർത്ഥികൾക്ക് വ്യത്യസ്ഥമായി അനുഭവം പകർന്നു നൽകി വളവന്നൂർ നോർത്ത് AMLP സ്കൂളിൽ തെരഞ്ഞെടുപ്പ് സമാപിച്ചു

നാടിന്റെ ഭാവി വാഗ് ദാനങ്ങളും നാളത്തെ ഭരണാധികാരികളുമായ വിദ്യാർത്ഥികൾക്ക് ജനാധിപത്യ
ത്തിന്റെ ശക്തിയെ കുറിച്ചും, തെരഞ്ഞെടുപ്പിന്റെ പ്രാധാന്യത്തെക്കുറിച്ചും വിലയേറിയ അനുഭവങ്ങളും പാഠങ്ങളും അനുഭവങ്ങളും നൽകിക്കൊണ്ട് വളവന്നൂർ നോർത്ത് AMLP സ്കൂളിൽ നടന്ന വാശിയേറിയ തെരഞ്ഞെടുപ്പിൽ VT അമൽ ഇഹ്‌സാൻ ലീഡറായും, ഹിബൻ റഹ് മാൻ VT ഡെപ്യൂട്ടി ലീഡറായും തെരഞ്ഞെടുക്കപ്പെട്ടു. വോട്ടർ പട്ടികയും , വോട്ടിങ്ങ് യന്ത്രവും, ബൂത്ത് ഏജന്റുമാരും എല്ലാമടക്കം പൊതുതെരഞ്ഞെടുപ്പിനെ അനുസ്മരിപ്പിക്കുമാറ് നടന്ന സ്കൂൾ തെരഞ്ഞെടുപ്പിന് ഖലീലുൽഅമീൻ , ശിനു എന്നിവർ നേതൃത്വം നൽകി.