“ന്റെ ജീവൻ പോണ്ണ വേദനണ്ടാറ്ന്ന് അന്ന്ക്ക്. എല്ലാം കടിച്ചമർത്തി ജീവിക്കാൻതുടങ്ങിയതോന്റെ വിജാരം കൊണ്ട് മാത്രാ… ഇക്കെങ്ങനെ ജീവിക്കണം എന്നറീല. ന്നാലും ഞാൻ ജീവിക്കും ന്റെ പോന്നാര മോനെ ഓർക്കണ്ടെ”.
കൂടെയുള്ള തന്റെ വയസായ ഉമ്മയെ നോക്കി കണ്ണീരു വാർത്ത് പറയുമ്പോ മനസ്സിൽ ഓരായിരം ചോദ്യങ്ങളായിരുന്നു തിതാചുമ്മക്ക്.
“ന്റെ അലിയേ നീ വല്ല്യ താവും വരെ അല്ലേ ഇക്കുഇങ്ങനെ കഷ്ട്ടപെടേണ്ടതൊള്ളൂ.”..
ഉറങ്ങി കിടക്കുന്ന തന്റെ മാഗനെനോക്കി അവർ നെടുവീര്പ്പിട്ടു.. അതിരാവിലെ എണീറ്റു നമസ്കരിച്ചു ഉമ്മാക്കും അലിക്കുമുളള കഞ്ഞിവെച്ചു കൊടുത്തു
“ഉമ്മാ അലിയേ നോക്കണട്ടാ.. ഓൻ കണ്ണ് തെറ്റിയ കുരുത്തകേഡാാാ…. പാറകുജി പോയി ചാടും ചെയ്യും. ഓന്റെ ഒടുക്കത്തെ നീന്തൽ പിരാന്ത് ഞെങ്ങാനും ഓന് അതീലു ചത്തെട്കട്ടെ… കുളികാൻ പോയി ബേഗം വന്നൂടെ ഓൻക്ക്. ഞാൻ പോയിട്ട് വരാട്ടോ ”
പറയാൻ ബാക്കി വെച്ച എന്ധോക്കെയോ ചുണ്ടിൽ പോലുംബികൊണ്ടാണ് ത്തിതാച്ചുമ്മ പോണേ. ഈ പോകു കൂടി നിന്നെല്ലാപെണ്ണുങ്ങളെ പോലെ സൊറ പറയാനെല്ലാ മേനിഅനങ്ങി പണിയെടുത്തു കുടുംബം പുലർത്തനാ. അങ്ങനെ പതുക്കെ പതുക്കെ തിതാചുമ്മാ എല്ലാജോലിയും ചെയ്തു തുടങ്ങി ഭർതാവു ഒഴിവാക്കിയ പരാതിയും പരിഭവവും അവരുടെ മുഖതടത്തിലോ കണ്ണുകളിലോ കാണാൻ കഴിയുന്നതെല്ലായിരുന്നു. മെലിഞ്ഞു വെളുത്ത ശരീരം.. ചിരിക്കുമ്പോൾ പുറത്തേക്ക് കാണുന്ന ഉന്തിയ പല്ലുകൾ കണ്ടാ ഒരു പൊസറ്റിവെനർജ്ജി കിട്ടുന്ന നടത്തം…. അതായിരുന്നു അവർ ഒന്നിനും അലസത കാണിക്കാതെ എല്ലാ ജോലിയും ഉത്സാഹത്തോടെ ചെയ്യുന്നത് കാണുമ്പോൾ ചിലരൊക്കെ അന്തം വിട്ടു നിൽക്കുന്നത്ത്കാണാം.
കിട്ടുന്ന വരുമാന അവർ മകനും ഉമ്മാക്കും വേണ്ടി കരുതി വെച്ചു. ആ കൈകളിലേ മിനുസമൊക്കെ പോയി തുടങ്ങി. പാറ പോലെ ഉരുക്കുണ്ട് ആ കൈകൾക്കും മനസ്സിനും ഇന്നു. രാത്രിയുടെ നിശബ്ദതതയിൽവല്ലാതെ മനസ്സ് വിങ്ങുബോൾഅള്ളാഹുവിനെ നീട്ടി വിളിച്ചു തന്റെ കുഞ്ഞിന്റെ മുഖതടങ്ങള്ളിൽ എന്തൊക്കെയോ ചൊല്ലി ഊതികൊണ്ടിരിക്കും അവർ.
പിറ്റേന്ന് കാലത്തും ത്തിതാച്ചുമ്മ ഇറങ്ങി ഇന്നു അലിയുംകൂടേണ്ട്
“മമ്മായിതാത്ത……….”
“ആരാ അത്”.??
“കമലുവാ.. ത്തിതാച്ചുതാത്ത എവിടാ… അത്യാവശാട്ട് നാളെ ഒന്ന് വേണല്ലോ !!”
മമ്മായിതാത്ത :- “ഓളും മോനും കൂടെ ഇപ്പൊ അങ്ങട്ട് ചോമകാട്ടിക്ക് പോയിർന്നു. അണക്കിപ്പോ എന്തിനാ??
കമലു:- “നാളെ ചാലിക്ക് ഒന്ന് വരണമെന്നു പറയാൻ എന്നെ പറഞ്ഞു വിട്ടതാ… അവടെതെ കുട്ടിനെകാണൽ നാളെല്ലേ !!
മമ്മായിതാത്ത:- “ആ ഓളോട് ഞാൻ പറയാ… ഓളു അലിന്റെ ദറസിന്റെ കാര്യം തെരക്കനന്നും പറഞ്ഞേന്ന്.. കുരുത്തംകേടോണ്ട് കുടുങ്ങിക്കണ് പഠിച്ചു ബല്ല്യ ആളാകാൻ നടക്കാ ഓന്റെ മ്മാ.. ന്നാ ചെക്കനും കൂടെ തോനെണ്ടെ എബടെ കൊണ്ടാകീട്ടെന്താ ഓനിങ്ങട്ട് എത്തും അതാ ഓൻ ജാതി”
മ്മമ്മായിതാത്ത പറഞ്ഞു നാവെടുത്തില്ല…
“ന്താ വല്ലിമ്മ ഇങ്ങള് ന്റെ കുറ്റം പറയാണ്ണൂഅല്ലേ ??
മമമായിതാത്ത :-“അന്റെ ഉമ്മ എവിടെഡാാാ… അന്റെ കൂടെല്ലേ പോനേ
അലി:- “ഇക്കറീലാ.. ഇമ്മാ ഉസ്താന്റെ അട്ത് പോവാന്ന് പറഞ്ഞപ്പോ ഞാനില്ലന്ന് പറഞ്ഞു ഓടിയതാ ”
മമ്മായിതാത്ത :-ഓന്റെ ബലാലെ അനക്ക് പഠിച്ചണ്ടെ (കൈകൾ ആഞ്ഞ് ഓങ്ങി)
കമലു:- “നാ ഞാൻ പോവാ ഇങ്ങള് വിവരം പറയിംട്ടാ”
മമമായിതാത്ത:- “നല്ല പൂള പുഴുങ്ങിയതുണ്ട് അനക്ക്ട്കട്ടെ”
കമലു:- “വേണ്ട ഞാൻ പോട്ടെ പിന്നെ വരാം പണിണ്ട് കൊറേ ”
ഏറെ നേരം കഴിഞ്ഞാനെങ്ങില്ലും ത്തിത്താചുമ്മ എത്തി…
“ന്താ ഉമ്മാ അലിവന്നില്ലേ”
“ഓനൊക്കെ വന്നു.. ഇജ്ജ്എവിടേരുന്നു…”
“ഞാൻ പടിയത്ത് ഒന്ന് പോയി….”
മമ്മായിതാത്താ:- “മ്മ്ഹ്ഹ്… അന്നേ ചോദിച്ചു കമലു വന്നീനു ചാലിക്ക് നാളെ ഒന്ന് ചെല്ലാൻ.. അനക്ക് ബെയ്കൊങ്ങി പോയാ മദി”
തിത്താചുമ്മ;-“പോണം “ംമ്മ്…
നിസാഹതയുടെ നെടുവീര്പ്പുണ്ടായിരുന്നു ആ മൂളലിൽ.
പതിവുപോലെ അന്നും രാവിലെ എണീറ്റു നിസ്കാപായയിൽ ഇരുന്നു കരഞ്ഞു പ്രാർതിച്ചു
ത്തിത്താചുമ്മാ:- “ഉമ്മ…ഞാൻ ചാലിക്ക് പോവാ വാതിൽ ചാരികാലീം”
തിടുകത്തിൽ നടക്കുകയാണ്, ഇടയ്ക്കിടെ എന്തായി ആവാം എന്നും പറയ്യുന്നുണ്ട്.അവിടെ എത്തിയതും തിടുക്കത്തിലെല്ലാ ജോലിയും തുടങ്ങി. പെട്ടന്നാണ് പുറകിൽ നിന്നൊരു വിളിവന്നേ
ഹാജിയാർ:- “അല്ല തിത്താചോ…ഇജ്ജ് എവിടെർന്നു.. അനക്ക് ബിരിയാണിണ്ടാകാനാറിയോ”
ത്തിതാച്ചുമ്മ:- “ഇല്ല ഹാജിയാരെ..ഇക്കറിഞ്ഞുഡാാാ..”
ഹാജിയാർ:- “സാരല്ല ഇജ്ജ് അങ്ങനെ അങ്ങട്ട് ബെച്ചോ അതൊക്കെ അങ്ങനെ അങ്ങട്ട് നേരാവും”
ഒരുപ്പാട് പറഞ്ഞു നോക്കിഎങ്കിലും തിത്താചുമ്മാക്ക് വെക്കല്ലാതെ നിവര്ത്തിയില്ലയിരുന്നു.
രണ്ടും കല്പ്പിച്ചു ത്തിതാച്ചുമ്മ ബിരിയാണിചെമ്പ്ന്ന് കല്ല് കൂട്ടി… ചെമ്പ് അടുപ്പത് വെക്കുമ്പോൾ ഓർത്തില്ല തിത്താചുമ്മാ, ഈ ബിരിയാണി ചെമ്പ്ന്ന് ഉയർന്നു വരുന്ന വാസന തന്നെ ഉയർത്തുമെന്നും, എന്റെ ജീവിതം മാറാൻ പോവാ എന്നും…
“ബിരിയാണി ഉസാർ…” “ആരാ വെച്ചത്…”
കഴിച്ചോരു കഴിച്ചോരു തിരക്കി..
അന്ന് കുട്ടിനെ കാണാന് വന്നോരൊക്കെ തിത്താചുമ്മാനെയും കണ്ടാ മടങ്ങിയേ…
ത്തിത്താചുമ്മനെ തിരക്കി വീണ്ടും ഒരു ബിരിയാണി ചെമ്പ്കൂടെ എത്തി ചോമകാട്ടിലേ കാതറിന്റെ മോളെ ഒരു വയസ് തെകയല്ലേ… ബിരിയാണി വേണം അതും തിത്താച്ചുമതി… അങ്ങനെ ത്തിതാച്ചുന്റെ ബിരിയാണി ചെമ്പ് പൊട്ടിക്കാൻ കാത്തിരിന്നവരുടെ എണ്ണം കൂടി കൂടി വന്നു…… ഒരോ പുതുമാരന്റെയും പുതുനാരിയുടെയും മുഹബത്തിന്റെ തുടക്കം തിത്താചുമ്മയുടെ ബിരിയാണിയിൽ നിന്നായി.
പതുക്കെ പതുക്കെ ത്തിത്താചുമ്മാക്ക് കൂടെ വെക്കാൻ പണിക്ക് ആളുകളായി…. അവരുടെ സ്വപ്‌നങ്ങൾ ഓരോന്നു ഓരോന്നായി സഫലമായിതുടങ്ങി… ഒരു നാട് മൊത്തം ആ ബിരിയാണിയിൽ അവരൊപ്പം ചേർന്നു… ഇന്നു തിത്താചുമ്മാ ത്തിത്താച്ചുഹജ്ജ്മ്മയാണ്…..വീടിന്റെ അടുത്തുള്ളവരെല്ലാം ഇപ്പൊ സൊന്തം അഡ്രെസ്സ് പറയുന്നതിനു പകരം പറയും “ബിരിയാണി വെക്കുന്ന ത്തിതാച്ചുതാത്താടെ അടുത്താ വീട് ”
ഇന്നു ക്യാറ്ററിംഗ് ഒരുപാഡുണ്ട് നാട്ടിൽ. തിത്താച്ചുമ്മാടെ മോനും കാറ്ററിഗ് തുങ്ങി…. എന്നാലും എപ്പോഴെങ്ങിലും തിത്താചുമ്മാ വെക്കുന്ന ബിരിയാണി കിട്ടുമ്പോൾ നാട് മൊത്തം ഇന്നും പറയും “ത്തിത്താച്ചുതാത്തെല്ലേ വെച്ചേ …. അതു വേറെ ഇങ്ങട്ട് അറില്ലേ.. ”
ഒരു നാടിനു മൊത്തം ബിരിയാണി മൊഞ്ജ് കൊണ്ട് വയറു നിറച്ച ത്തിത്താച്ചുതാത്താക്ക് വേണ്ടി പ്രാർഥനയോടെ.