വൈലത്തൂർ ചിലവിൽ മഹാദേവ ക്ഷേത്രത്തിലെ പ്രതി ഷ്ഠാദിനവേട്ടക്കൊരു മകൻ പാട്ടുത്സവം
ഫെബ്രു.25, 26 തിയ്യ തികളിൽനടക്കും.ക്ഷേത്രത്തിൽ പുതി യതായി നിർമ്മിച്ച ക്ഷേത്രഗോപുരത്തിന്റെ സമർപ്പണവും ഇതോടൊപ്പം നടക്കും. ഒന്നാം ദിവസമായ 25 ന് വിശേഷാൽ പൂജകൾക്ക് പുറമെ രാവിലെ 7 മണിക്ക് കലവറ നിറക്കൽ, വൈകു: 7 ന് കണ്ണൂർ കലാഞ്ജലി നൃത്തവിദ്യാലയം അവതരിപ്പിക്കുന്ന ശാസ്ത്രീയനൃത്ത പരിപാടി നാട്യ വിസ്മയം എന്നിവ നടക്കും.
പ്രതിഷ്ഠാദിനമായ 26 ന് രാവിലെ 10ന് പാട്ടിന് കൂറയിടൽ, 11 മണിക്ക് ക്ഷേത്ര ഗോപുര സമർപ്പണം, ഉച്ചക്ക് 12.30ന്പ്രസാദഊട്ട്, വൈകിട്ട് 4ന് പഞ്ചാരിമേളത്തോടുകൂടി കാഴ്ചശീവേലി, വൈകു: 7 ന് ഓട്ടൻ
തുള്ളൽ, 8 ന് ഇരട്ട ത്തായമ്പക,രാത്രി 10 ന് മുല്ലക്കൽ പാട്ട്, എഴുന്നള്ളത്ത്, കളത്തിൽ നൃത്തം, നാളികേരമെറിയൽ ചടങ്ങ് എന്നിവ നടക്കും. ഉത്സവത്തോടനുബന്ധിച്ച വിശേഷാൽ പൂജകൾക്ക് തന്ത്രി വര്യൻ ബ്രഹ്മശ്രീ. കല്ലൂർ മന അനുജൻ നമ്പൂതിരിപ്പാട് മുഖ്യകാർമ്മികത്വം വഹിക്കും.