തുവ്വക്കാട് : സംസ്ഥാനത്തും രാജ്യവ്യാപകമായും അവശസമൂഹത്തിന്റെ കണ്ണീരൊപ്പുന്നതിനും, മത സൗഹാര്‍ദ്ദത്തിന്റെ കെട്ടുറപ്പിനും വേണ്ടി ജീവിതമുഴിഞ്ഞ മർഹൂം സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളെ തിരൂർ നിയോജക മണ്ഡലം മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റിയുടെ ഹരിത വീഥിയിലെ നക്ഷത്രങ്ങൾ എന്ന ക്യാമ്പയിനിന്റെ ഭാഗമായി വളവന്നൂർ പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി അനുസ്മരിക്കുന്നു.
2018 ഏപ്രിൽ 29 ഞായറാഴ്ച വൈകീട്ട് 7 ന് തുവ്വക്കാട് എ.എം.യു.പി സ്കൂളിൽ വെച്ചാണ് നടക്കുന്നത്.
സംസ്ഥാന മുസ്ലിം യൂത്ത് ലീഗ് ട്രഷറർ എം.എ സമദ് അനുസ്മരണ പ്രഭാഷണം നിർവഹിക്കും. സ്വതന്ത്ര കർഷക സംഘം സംസ്ഥാന പ്രസിഡന്റ് കുറുക്കോളി മൊയ്തീൻ,മണ്ഡലം മുസ്ലിം ലീഗ് വൈസ് പ്രസിഡന്റ് പി.സി ഇസ്ഹാഖ് , മണ്ഡലം യൂത്ത് ലീഗ് നേതാക്കൾ, പഞ്ചായത്ത് മുസ്ലിം ലീഗ് , യൂത്ത് ലീഗ് , കെഎംസിസി, പ്രവാസി ലീഗ് , എം.എസ്.എഫ് നേതാക്കൾ പങ്കെടുക്കും.