വളവന്നൂർ: അറിവിന്റെ മാസ്മരിക ലോകത്തേക്ക് ആകാംക്ഷയോടെ കയറി വന്ന നവാഗതർക്ക് സ്നേഹത്തിന്റേയും സൗഹൃദത്തിന്റേയും സഹകരണത്തിന്റേയും സൗരഭ്യമാർന്ന സ്വാഗതമോതി അദ്ധ്യാപകരും വിദ്യാർത്ഥികളും രക്ഷിതാക്കളും പൂർവ വിദ്യാർത്ഥികളും ഒന്നിച്ചണിനിരന്നു. വളവന്നൂർ നോർത്ത് എ.എം.എൽ.പി സ്കൂൾ പ്രവേശനത്തോടുബന്ധിച്ച് നടന്ന ഈ കൂട്ടായ്മ യഥാർത്ഥ ഉത്സവാന്തരീക്ഷം സൃഷ്ടിച്ചു. പി.ടി.എ പ്രസിഡണ്ട് കെ.കെ.മുഹമ്മദ് അദ്ധ്യക്ഷത വഹിച്ചു.
വാർഡ് മെമ്പർ പി.സി നജ്മത്ത് ഉദ്ഘാടനം ചെയ്തു. രാധാകൃഷ്ണൻ സി.പി, ഖലീലുൽഅമീൻ, നീലോഫർ പ്രസംഗിച്ചു. പ്രധാനാദ്ധ്യാപിക സ്നോബി ജോസഫ് സ്വാഗതവും വി.ടി.എ ലത്തീഫ് നന്ദിയും പറഞ്ഞു. വി.വൈ മേരി, എ മിനി, അമീന എം, ഷിബി ജോസഫ്, കെ. സലാം, ഇ സക്കീർ, എ.കെ അസ്ക്കർ എന്നിവർ നേതൃത്വം നൽകി.