പ്രവാസി പെൻഷൻ വർദ്ധിപ്പിക്കണം: കേരള പ്രവാസി സംഘം വളവന്നൂർ

1727

പ്രവാസി ക്ഷേമനിധിയിൽ അംഗമായി 300 രൂപ അംശാദായം അടക്കുന്നവരുടെ മിനിമം പെൻഷൻ 5000 രൂപയായി വർദ്ധിപ്പിക്കണമെന്ന് കേരള പ്രവാസി സംഘം വളവന്നൂർ പഞ്ചായത്ത്സമ്മേളനം ആവശ്യപ്പെട്ടു.
ഏരിയ ജോ. സെക്രട്ടറി മുയ്തീൻ കുട്ടി ചാഞ്ചാത്ത് ഉദ്ഘാടനം ചെയ്തു.
ജില്ലാ എക്സിക്യൂട്ടീവ് അംഗം ശ്രീനിവാസൻ വാരിയത്ത് , പി സി.കബീർ ബാബു , വി. പ്രേംകുമാർ , സി പി. മുഹമ്മദ് തുടങ്ങിയവർ സംസാരിച്ചു.
കപ്പൂരത്ത് അഷ്റഫ് അദ്ധ്യക്ഷനായി. അടിയാട്ടിൽ സെയ്താലിക്കട്ടി സ്വാഗതവും ചോരാത്ത് അലി നന്ദിയും പറഞ്ഞു.

ഭാരവാഹികൾ
————-
പ്രസിഡണ്ട് – അടിയാട്ടിൽ സെയ്താലിക്കുട്ടി

വൈസ് പ്രസിഡണ്ടുമാർ
———-
കുഞ്ഞയി ദ്രു ആലുക്കൽ

അലിക്കുട്ടി കായൽ മടത്തിൽ

സെക്രട്ടറി
———
ശശി വാരിയത്ത്

ജോ. സെക്രട്ടറിമാർ
————
മുനീർ കുന്നത്ത്

അല്ലൂർ മജീദ്

രണ്ട് പതിറ്റാണ്ടിലേറെയായി ഫോട്ടോഗ്രഫി രംഗത്ത് പ്രവർത്തിക്കുന്ന ശശി വാരിയത്ത് ഇപ്പോൾ കടുങ്ങാത്തുകുണ്ടിൽ സ്വന്തമായി ഡിജിറ്റൽ സ്റ്റുഡിയോ നടത്തിവരുന്നു.