എം.എസ്.എഫ് വാരണാക്കര യൂണിറ്റ് ഫെസ്റ്റ് നടത്തി

863
യൂണിറ്റ് ഫെസ്റ്റിന്‍റെ ഭാഗമായി പ്രകടനത്തിൽ നിന്ന്

വാരണാക്ക: എം.എസ്.എഫ് സംസ്ഥാന കമ്മിറ്റിയുടെ തീരുമാന പ്രകാരം കേരളത്തിലെ വിവിധ യൂണിറ്റുകളില്‍ നടത്തപ്പെടുന്ന യൂണിറ്റ് ഫെസ്റ്റിന്‍റെ ഭാഗമായി വളവന്നൂര്‍ പഞ്ചായത്തിലെ വാരണാക്കര യൂണിറ്റ് സംഘടിപ്പിച്ച യൂണിറ്റ് ഫെസ്റ്റ് ശ്രദ്ധേയമായി. യൂണിറ്റ് ഫെസ്റ്റിന്‍റെ ഭാഗമായി പ്രകടനം, കൊടിമരം നാട്ടല്‍ എന്നിവ നടന്നു.

പ്രകടനത്തിന് എം.എസ് എഫ് വളവന്നൂര്‍ പഞ്ചായത്ത് പ്രസിഡന്‍റ് അഫ്സല്‍ മയ്യേരി, സെക്രട്ടറി റഫ്സല്‍ പാറയില്‍, സിയാദ് പോത്തന്നൂര്‍, അജ്മല്‍ തുവ്വക്കാട്, ഖലീല്‍ വാരണാക്കര എന്നിവര്‍ നേതൃത്വം നല്‍കി.