വാരണാക്കരയെ വിഷമുക്തമായ സമ്പൂർണ ജൈവിക മേഖലയാക്കും: ഗ്രീൻ ചാനൽ

ഗ്രീൻ ചാനൽ വിത്തും കൈക്കോട്ടും കാർഷിക ക്യാംപയിൻ ജില്ലാ പഞ്ചായത്ത് പ്രെസിഡന്റ് എ.പി ഉണ്ണികൃഷ്ണൻ ഉദ്‌ഘാടനം ചെയ്യുന്നു...

വാരണാക്കര: വിഷ പഥാർത്ഥങ്ങൾ അടുക്കള ഭരിക്കുകയും ആതുരാലയങ്ങൾ മുഖ്യ വ്യവസായ മായി മാറുകയും ചെയ്യുന്ന പുതിയ കാലത്ത് നഷ്ടപ്പെട്ട കാർഷിക പാരമ്പര്യത്തിലേക്ക് തിരിച്ചു നടക്കുകയും ജൈവിക വിശുദ്ധിയിലേക്ക് മടങ്ങി പോവുകയുമാണ് സമൂഹത്തിന്റെ ആരോഗ്യത്തിന് അനിവാര്യമായിട്ടുള്ളതെന്ന് വാരണാക്കര ഗ്രീൻ ചാനൽ കൾച്ചറൽ സെന്ററിന്റെ കാർഷിക ക്യാംപയിൻ ഉദ്‌ഘാടന സമ്മേളനം പ്രഖ്യാപിച്ചു. പ്രദേശത്തെ വിഷമുക്തമായ സമ്പൂർണ ജൈവിക മേഖലയാക്കുകയും പുതു തലമുറയെ കൃഷി നന്മയിലേക്ക് പ്രചോദിപ്പിക്കുകയും ചെയ്യുകയാണ് ക്യാമ്പയിന്റെ ലക്ഷ്യം. അധ്വാന ശീലത്തിലൂടെ മണ്ണിനെ സർഗാത്മകമാക്കാൻ സന്നദ്ധരാവുകയാണ് കാർഷിക വിമോചനത്തിന് ആവശ്യമായി വേണ്ടത്.

മുതിർന്ന കർഷകരെ ആദരിക്കൽ

ചടങ്ങിൽ പ്രദേശത്തെ മുതിർന്ന കർഷകരെ ആദരിച്ചു. മുഴുവൻ വീടുകളിലും അടുക്കള തോട്ടം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി സൗജന്യ വിത്ത് വിതരണം ചെയ്തു. കൃഷി പാട്ട് മത്സരവും സംഘടിപ്പിച്ചു.

കൃഷിപ്പാട്ട് ആലാപനം

മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി ഉണ്ണികൃഷ്ണൻ ക്യാംപയിൻ ഉദ്‌ഘാടനം ചെയ്തു. ഗ്രീൻ ചാനൽ കൾച്ചറൽ സെന്റർ ചെയർമാൻ ടി.പി അബ്ദുൽ കരീം അദ്ധ്യക്ഷത വഹിച്ചു. സ്വതന്ത്ര കർഷക സംഘം സംസ്ഥാന പ്രെസിഡന്റ് കുറുക്കോളി മൊയ്‌ദീൻ മുഖ്യാതിഥിയായിരുന്നു. വളവന്നൂർ പഞ്ചായത്ത് കൃഷി ഓഫീസർ ശരത്ത് ബി.എസ് കാർഷിക ക്ലാസെടുത്തു. വാർഡ് മെന്പർമാരായ ടി.പി അൻവർ സാജിദ്, സുലൈക്ക തിരുന്നെല്ലി. ഇബ്രാഹിം തിരുത്തി എന്നിവരും ജില്ലാ കർഷക കോൺഗ്രസ് സെക്രട്ടറി ഫസലുദീൻ വാരണാക്കര, പഞ്ചായത്ത് മുസ്‌ലിം ലീഗ് സെക്രട്ടറി പി.സി അഷ്‌റഫ്‌, ടി.കെ ബഷീർ, കൾച്ചറൽ സെന്റർ യു.എ.ഇ സെക്രട്ടറി ഷറഫുദ്ധീൻ വാരണാക്കര എന്നിവരും സംസാരിച്ചു. കൾച്ചറൽ സെന്റർ സെക്രട്ടറി അബ്ദുറഹീം പാറമ്മൽ സ്വാഗതവും ലത്തീഫ് പാങ്ങാടൻ നന്ദിയും പറഞ്ഞു.

സോഷ്യൽമീഡിയയിലൂടെ സ്ഥിരമായി എഴുതുന്ന ഷറഫു അബുദാബിയിൽ ജോലി ചെയുന്നു. വളവന്നൂർ വാരണാക്കര സ്വദേശിയാണ്