വാരണാക്കര: ഗ്രീൻ ചാനൽ കൾച്ചറൽ സെന്ററിന്റെ “വിത്തും കൈക്കോട്ടും” കാർഷിക ക്യാംപയിന്റെ ഭാഗമായി വിദ്യാർത്ഥികളുടെ ഗ്രൂപ്പ് ഫാമിങ് കൾച്ചറൽ സെന്റർ ചെയർമാൻ ടി.പി അബ്ദുൽ കരീം സാഹിബ് ഉദ്ഘാടനം ചെയ്തു. വാരണാക്കരയിലെ എം.എസ്.എഫ് വിദ്യാർത്ഥികളാണ് വിവിധ ഗ്രൂപ്പുകളായി തിരിഞ് പച്ചക്കറി കൃഷി ചെയുന്നത്. വിത്തും കൈക്കോട്ടും ക്യാംപയിന്റെ ഭാഗമായി മികച്ച കൃഷി ഒരുക്കുന്നവർക്ക് കൾച്ചറൽ സെന്റർ സമ്മാനങ്ങളും പ്രഖ്യാപിച്ചിട്ടുണ്ട്.
കൾച്ചറൽ സെന്റർ സെക്രട്ടറി അബ്ദുറഹീം പാറമ്മൽ, ഷറഫുദ്ധീൻ വരണാക്കര, മുസ്തഫ എംപി, യാസിർ.എംപി, നിയാസ് അലി.എം, ഷിബിൽ, ഷെമിൻഷാ, ദിൽഷാദ് ടികെ, അഫ്സർ.സിവി, ഖലീൽ എം, റസിൽ, ഹസീബ് എന്നിവർ പങ്കെടുത്തു.