ഒരു പ്രദേശത്തിന് വെളിച്ചമേകി കടന്നുപോകുന്നവർ

വാരണാക്കരക്കാർക്കും സമീപ പ്രദേശത്തുകാർക്കും പ്രിയങ്കരനായിരുന്ന തയ്യിൽ പന്താപറമ്പിൽ കുഞ്ഞു ഹാജി ദൈവ വിളിക്കുത്തരം നൽകി യാത്രയായിരിക്കുന്നു. ചില വ്യക്തിത്വങ്ങൾ അങ്ങനെയാണ് അവരുടെ അഭാവം നമ്മളിൽ ചെറിയ ഇരുട്ട് പരത്താറുണ്ട്. ജീവിതത്തിന്റെ വലിയൊരു ഭാഗം പ്രവാസിയായി കഴിച്ചുകൂട്ടി ശിഷ്ടകാലം ഒതുങ്ങിക്കൂടി ജീവിച് ആരുമറിയാതെ യാത്രയാകുന്നവർ, എന്നാൽ അത്തരമൊരു ഒതുങ്ങികൂടലിന് തയ്യാറാകാതെ തന്റെ നാടിനും നാട്ടുകാർക്കും തന്റെ ശാരീരികവും, മാനസികവും, സാമ്പത്തികവുമായ സഹായസഹകരണങ്ങൾ എത്തിച്ചുകൊടുത്, പാവപെട്ടവന്റെയും പണക്കാരന്റെയും പ്രശ്‌ന പരിഹാരങ്ങൾക്ക് വേണ്ടി ഓടിനടന്ന്, തന്റെ ശരീരത്തെ അർബുദമെന്ന ഒരു വലിയ രോഗം പിടിപെട്ടതുപോലും പുറത്തുകാണിക്കാതെ പ്രദേശത്തുകാർക്ക് വേണ്ടി ജീവിച് ഒരു സായാഹ്നത്തിൽ ഞങ്ങളിൽ നിന്ന് മറയുമ്പോൾ താങ്കളുടെ വിയോഗം ഞങ്ങളിൽ ഒര് വിങ്ങൽ സൃഷ്ട്ടിക്കാതിരിക്കുന്നത് എങ്ങിനെയാണ്.
ജീവിത പ്രാരാബ്‌ധങ്ങൾ കൊണ്ട് പ്രയാസപ്പെട്ട് ഒര് സഹായം പ്രദീക്ഷിച് കുഞ്ഞു ഹാജിയെ സമീപിച്ചവർക്ക് നിരാശപെടേണ്ടി വന്നിട്ടില്ല. വാക്ക് തർക്കങ്ങളും വഴി തർക്കങ്ങളും കുടുംബവഴക്കുകൾക്കുമെല്ലാം പരിഹാരം കുഞ്ഞു ഹാജി യുടെ വാക്കുകളിലുണ്ടായിരുന്നു. അദ്ദേഹത്തിന്റെ തീരുമാനങ്ങളും നിർദേശങ്ങളും അനുസരിക്കുന്നവരുമായിരുന്നു എല്ലാവരും. ശരീരത്തെ അസുഗം വല്ലാതെ വേതന പെടുത്തിയപ്പോഴും അതൊന്നും വകവെക്കാതെ ഒരു വഴി പ്രശ്നം ഈയുള്ളവന്റെ  കുടുംബത്തിന് പരിഹരിച്ചു നല്കാന് ദിവസങ്ങൾക്കുമുന്പാണു അദ്ദേഹം എത്തിയത്.
ബൗദ്ധിക ജീവിതം അദ്ദേഹത്തിന് വലിയ നേട്ടങ്ങൾ സമ്മാനിച്ചപ്പോൾ അതിൽ മതിമറക്കാതെ, സമൂഹത്തിലെ മത-സാമൂഹിക-രാഷ്ട്രീയ നിറങ്ങൾ നോക്കാതെ സമൂഹത്തിന് വെളിച്ചമേകി കടന്നുപോയ ഞങ്ങളുടെ പ്രിയ കുഞ്ഞു സാഹിബിന് ജനഹൃദയങ്ങളിൽ എന്നും ഒരു സ്ഥാനമുണ്ടായിരിക്കും എന്നുള്ളതിൽ സംശയമില്ല .
ദൈവം അദ്ദേഹത്തിന് സ്വർഗം നൽകി അനുഗ്രഹിക്കട്ടെ എന്ന് ആത്മാർത്ഥമായി പ്രാര്ഥിക്കുന്നതിനോടൊപ്പം അദ്ദേഹത്തിന്റെ വിയോഗത്തിൽ ദുഃഖിക്കുന്ന അദ്ദേഹത്തിന്റെ കുടുംബത്തിന് ക്ഷമ കൈകൊള്ളുവാനുള്ള കരുത്തുമുണ്ടാകട്ടെയെന്ന് പ്രാർത്ഥിക്കുന്നു
മാതാവ് ഫാത്തിമ. ഭാര്യ കദിയാമു.മക്കൾ മുഹമ്മദ് ഇഖ്ബാൽ(യു എ ഇ), ഇഹ്സാൻ,സാജിത, ഫാത്തിമ, ആബിദ. മരുമക്കൾ അബ്ദു നാസർ കല്ലിങ്ങൽപറമ്പ്,ഫൈസൽ പാറമ്മലങ്ങാടി, അബ്ദുസമദ് തെക്കൻകുറ്റൂർ, ഫെബിന ഇരിങ്ങാവൂർ. സഹോദരങ്ങൾ അബ്ദുൽ മജീദ്, ബീരാൻ കുട്ടി, അബ്ദു റസാഖ്, യൂസുഫലി. മറിയാമു, സൈനബ, സുലൈഖ. ഖബറടക്കം ബുധനാഴ്ച രാവിലെ 11.30 ന് വാരണാക്കര പഴയ സുന്നി ജുമാ മസ്ജിദ് ഖബറസ്ഥാനിൽ.
BYMajeedmts
സോഷ്യൽമീഡിയയിലൂടെ സ്ഥിരമായി എഴുതുന്ന ഷറഫു അബുദാബിയിൽ ജോലി ചെയുന്നു. വളവന്നൂർ വാരണാക്കര സ്വദേശിയാണ്