വെൽഫെയർ പാർട്ടി വളവന്നൂർ മേഖലാ കമ്മിറ്റി സൗഹൃദ സംഗമവും സ്നേഹവിരുന്നും നടത്തി

2307
സൗഹൃദ സംഗമം ഉദ്ഘാനവും തുടർന്ന് ഓണക്കിറ്റ് വിതരണവും വെൽഫെയർ പാർട്ടി ജില്ലാ വൈസ് പ്രസിഡന്റ് ഗണേശ് വടേരി നിർവ്വഹിക്കുന്നു.

വളവന്നൂർ: വെൽഫെയർ പാർട്ടി വളവന്നൂർ മേഖലാ കമ്മിറ്റി ഓണം ബക്രീദ് ആഘോഷങ്ങളുടെ ഭാഗമായി സൗഹൃദ സംഗമവും സ്നേഹവിരുന്നും നടത്തി.

തുടർന്ന് ഓണക്കിറ്റ് വിതരണവും നടന്നു. പരിപാടി നടന്നത് നെട്ടൻ ച്ചോല എ.എം.എൽ. പി സ്കൂളിൽ വെച്ച് നടന്ന പരിപാടി വെൽഫെയർ പാർട്ടി ജില്ലാ വൈസ് പ്രസിഡന്റ് ഗണേശ് വടേരി ഉദ്ഘാടനം ചെയ്തു. മാധ്യമ പ്രവർത്തകൻ അനിൽ വളവന്നൂർ, കടുങ്ങാത്ത്കുണ്ട് വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് മുജീബ് തൃത്താല, എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു.പി.ടി ജാബിർ മാഷ് സ്വാഗതവും ടി.പി അബ്ദുറഹിമാൻ അദ്ധ്യക്ഷതയും ഐ.പി നസീബ് നന്ദിയും പറഞ്ഞു

 

ദൃശ്യ മാധ്യമ രംഗത്ത് സ്വതശിദ്ധമായ ശൈലിയിലൂടെ ശ്രദ്ധ നേടിയ അനിൽ BIGHUNT NEWS പ്രധാന റിപ്പോർട്ടർ ആയി സേവനമനുഷ്ടിക്കുന്നു. വളവന്നൂരിലെ ജീവകാരുണ്യ കൂട്ടായ്മകളിലെ സജീവ പ്രവർത്തകനുമാണ്.