കല്പകഞ്ചേരി പഞ്ചായത്തിൽ കിണർ ശുചീകരണ പദ്ധതിക്ക് തുടക്കമായി

കല്പകഞ്ചേരി: ജനമൈത്രി പോലീസും ട്രോമാകെയറും ആരോഗ്യ വകുപ്പും സംയുക്തമായി കല്പകഞ്ചേരി പഞ്ചായത്തിൽ നടപ്പിലാക്കുന്ന കിണർ ശുചീകരണ പദ്ധതിക്ക് തുടക്കമായി. പഞ്ചായത്തിലെ കോളനികളിലെ കിണറുകളിൽ ക്ലോറിനേഷൻ നടത്തിയാണ് ശുചീകരണ പദ്ധതിക്ക് തുടക്കം കുറിച്ചത്. കല്പകഞ്ചേരി പോലീസ് സബ് ഇൻസ്പെക്ടർ കെ.ഷണ്മുഖൻ പദ്ധതി ഉദ്ഘാടനം ചെയ്തു. സിവിൽ പോലീസ് ഓഫീസർമാരായ പി.എ. അബ്ദുല്ല ഹസൻ, പ്രജീഷ് തേഞ്ചേരി, എം.വി ഷാജു, വി. സതി, എം.എ രജിത, ടി. വിഷ്ണു, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ എ. ജബ്ബാർ, ട്രോമാകെയർ വോളണ്ടിയർമാരായ പി.നാസർ, കെ. ഇസ്മായിൽ, ജാഫർ, പി. സക്കീന, ബൽക്കീസ, ഫാത്തിമ, ബീന തുടങ്ങിയവർ സംസാരിച്ചു.