പരിസ്ഥിതി സംരക്ഷണ സന്ദേശമുയർത്തി നാടെങ്ങും പരിസ്ഥിതി ദിനാചരണം ആഘോഷിച്ചു

രാധാകൃഷ്ണൻ സി.പി

950
കടുങ്ങാത്തുകുണ്ടിൽ പരിസ്ഥിതി ദിനാചരണം കല്പകഞ്ചേരി എസ്.ഐ ശ്രീ. രഞ്ജിത്ത് ഉദ്ഘാടനം ചെയ്യുന്നു

കടുങ്ങാത്തുകുണ്ട്: ഹരിതാഭമായ ഒരു കേരളമെന്ന സ്വപ്നസാക്ഷാത്കാരത്തിന് വേണ്ടി പരിസ്ഥിതി സംരക്ഷണ സന്ദേശമുയർത്തിയും വൃക്ഷ തൈകൾ നട്ടും ലോക പരിസ്ഥിതി ദിനാചരണം നാടെങ്ങും ആഘോഷിച്ചു.

കല്പകഞ്ചേരി പോലീസും കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയും ആമിന ഐ ടി ഐ യും സംയുക്തമായി കടുങ്ങാത്തുകുണ്ടിൽ നടത്തിയ പരിപാടികൾ കൽപ്പകഞ്ചേരി എസ്- ഐ- കെ.ആർ രഞ്ജിത് ഉദ്ഘാടനം ചെയ്തു.

വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസി.മുജീബ് തൃത്താല അദ്ധ്യക്ഷത വഹിച്ചു. സി.പി.രാധാകൃഷ്ണൻ പരിസ്ഥിതി സന്ദേശം നൽകി. ജൈവകർഷകരായ പറമ്പൻ അബ്ദുൽ ഖാദർ ഹാജി, നെടുവഞ്ചേരി അഹമ്മദ് കുഞ്ഞി, കെ.റഷീദ് മാസ്റ്റർ എന്നിവരെ യഥാക്രമം എസ്.ഐ.ഷൺമുഖൻ, എ.എസ്.ഐ ബാബുരാജ്, എന്നിവർ പൊന്നാടയണിയിച്ച് ആദരിച്ചു. ഡോ. ഒ.ജമാൽ മുഹമ്മദ് വൃക്ഷത്തൈ വിതരണം നടത്തി. അക്ബർ സഫ, കെ റഷീദ്, എം. ജംഷീർ, കെ അലിഎന്നിവർ പ്രസംഗിച്ചു. എ.വി.നൗഷാദ് സ്വാഗതവും പ്രജീഷ് നന്ദിയും പറഞ്ഞു. പരിപാടിയുടെ ഭാഗമായി ടൗണിൽ പരിസ്ഥിതി ബോധവൽക്കരണ റാലിയും നടത്തി.