വളവന്നൂർ കമ്യൂണിറ്റി ഡയാലിസിസ് സെൻറർ പ്രവർത്തന സജ്ജമായി

കൽപകഞ്ചേരി, വളവന്നൂർ പഞ്ചായത്തുകളിലെ സാമൂഹ്യ, രാഷ്ട്രീയ, ജീവകാരുണ്യ പ്രവർത്തകരുടെ കൂട്ടായ്മയായ വളവന്നൂർ കമ്യൂണിറ്റി ഡയാലിസിസ് സെൻറർ പ്രവർത്തന സജ്ജമായി. ഈ മാസം 25 മുതൽ രോഗികൾക്ക് പ്രവേശനം തുടങ്ങും.

ആദ്യഘട്ടത്തിൽ 3 മെഷീനുകൾ പ്രവർത്തിക്കും. ഒരു മാസത്തിനുള്ളിൽ തന്നെ 6 മെഷീനുകൾ പ്രവർത്തകൽപകഞ്ചേരി, വളവന്നൂർ പഞ്ചായത്തുകളിലെ സാമൂഹ്യ, രാഷ്ട്രീയ, ജീവകാരുണ്യ പ്രവർത്തകരുടെ കൂട്ടായ്മയായ വളവന്നൂർ കമ്യൂണിറ്റി ഡയാലി സിസ് സെൻറർ പ്രവർത്തന സജ്ജമായി. ഈ മാസം 25 മുതൽ
രോഗികൾക്ക് പ്രവേശനം തുടങ്ങും.

ആദ്യഘട്ടത്തിൽ 3 മെഷീനുകൾ പ്രവർ
ത്തിക്കും. ഒരു മാസത്തിനുള്ളിൽ തന്നെ 6 മെഷീനുകൾ പ്രവർത്തനസജ്ജമാകും അതോടു കൂടി 12 രോഗികൾക്ക് ഡയാലിസിസ് നടത്താൻ വളവന്നൂർ C.H.C മുഖേന സാധിക്കും.

പൊന്നാനി എം.പി ET മുഹമ്മദ് ബഷീറിന്റെ പ്രാദേശിക വികസന ഫണ്ടിൽ നിന്ന് 25 ലക്ഷം രൂപയും പൊ തു ജനങ്ങളിൽ നിന്ന് സമാഹരിച്ച തുകയു മാണ് പ്രവർത്തന മൂലധനം താനൂർ ബ്ലോക്ക് പഞ്ചായത്തിന്റെ സ ഹായത്തോടു കൂടി
വളവന്നൂർ CHC യിൽ പ്രത്യേകം സജ്ജമാക്കിയ കെട്ടിട ത്തിലാണ് സെൻറർ പ്രവർത്തിക്കുന്നത്.
ഔപചാരിക ഉദ്ഘാടനം ,ലക്ഷ്യം വെക്കുന്ന
മുഴുവൻ രോഗികൾക്കും പ്രവേശനം നൽ
കിയതിന് ശേഷമായിരിക്കും.

സെന്ററിന്റെ പ്രവർത്തനങ്ങളെ സംബന്ധിച്ച് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട്
സി.പി-എ. ബാപ്പു ഹാജിയുടെ അദ്ധ്യക്ഷതയിൽ യോഗ ത്തിൽ സെൻറർ സെക്രട്ടറി കുറുക്കോളി മുയ്തീൻ, ട്രഷറർ ഡോ.ഒ- ജമാൽ മുഹമ്മദ്, മെഡിക്കൽ ഓഫീസർ ഡോ.ആലിയാമു ,സി. പി. മുഹമ്മദ്, അടിയാട്ടിൽബഷീർ, അംജദ്, CS മുഹമ്മദ് യൂസഫ് എന്നിവർ പ്രസംഗിച്ചു.