കടുങ്ങാത്തുകുണ്ട്: സ്നേഹത്തിന്റേയും സൗഹാർദ്ദത്തിന്റേയും സഹകരണത്തി ന്റേയും മധുരം വാരി വിതറിക്കൊണ്ട് നടന്ന പായസ മേള നവ്യമായ ഒരനുഭവമായി. ഡിസമ്പർ 8, 9, 10 തിയ്യതികളിലായി കടുങ്ങാത്തുകു ണ്ടിൽ നടക്കുന്ന CPI(M) വളാഞ്ചേരി ഏരിയ സമ്മേളനത്തിന്റെ ഭാഗമായി നടന്ന പാചക മേളയാണ് വിവിധ തരം പായസങ്ങൾ അണിനിരന്ന പായസ മേളയായി മാറിയത്. അരി, സേ മിയ, ഗോതമ്പ്, ചെറു പയർ തുടങ്ങിയ പര മ്പരാഗത പായസ ങ്ങൾക്കൊപ്പം പൈനാപ്പിൾ,ക്യാരറ്റ്, പൂള, വാഴക്കൂമ്പ്, ഉണ്ണിത്തണ്ട്, ചേമ്പ്, ചേമ്പിൻ തണ്ട് തുട ങ്ങി നമ്മുടെ നാട്ടിലും വീട്ടിലും സുലഭമായി
കിട്ടുന്ന നിരവധി വസ്തുക്കൾ കൊണ്ട് സ്വാദിഷ്ടമായ പായസങ്ങൾ ഉണ്ടാ ക്കാൻ കഴിയുമെന്ന തിന്റെ അനുഭവ സാക്ഷ്യം കൂടിയായി പായസ മേള മാറി.
ഞവര, കാട്ടുതുളസി, കൂവപ്പൊടി,ചക്കര എന്നിവ കൊണ്ട് ഉണ്ടാക്കിയ ഔഷധ പായസവും, ചക്കപ്പായസവും കാണികളെ ഏറെ ആകർഷിച്ചു. മഹിളാ അസോ സിയേഷൻ ജില്ലാ സെക്രട്ടറിയേറ്റംഗം M P ജമീല പായസ മേള ഉദ്ഘാടനം ചെയ്തു. K സൈഫുന്നിസ അദ്ധ്യക്ഷത വഹിച്ചു. സി.പി.അബ്ദുൽ ലത്തീഫ് ,Hഅബ്ദുൽ വാഹിദ്, കെ. ഷഹർബാനു ,സി – കെ.ബാവക്കുട്ടി, കോട്ടയിൽ ഷാജി, പി.സൈതുട്ടി, P T ശ്രീനിവാസൻ , C P രാധാകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു. മുൻപഞ്ചായത്ത് പ്രസിഡണ്ട് T P നഫീസസമ്മാനങ്ങൾ വിതരണംചെയ്തു. കെ.ജംഷിദ സ്വാഗ തവും T K റംല നന്ദി യും പറഞ്ഞു.
വിജയികൾ:
K ജലജ (കല്ലിങ്ങൽപറമ്പ്) ഒന്നാം സ്ഥാനവും, കെ.ശിനു ടീച്ചർ (വളവന്നൂർ) രണ്ടാം സ്ഥാനവും, മൈമൂന മ്രലപ്പുറം),റംല T K, (കൽപ്പകഞ്ചേരി ) മൂന്നാം സ്ഥാനവും നേടി. മികച്ച അലങ്കാരത്തിന് ഫാത്തിമ ഫിദ, അനുപമ P T എന്നിവർ അർഹ രായി.