മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.

585

കൽപകഞ്ചേരി: കടുങ്ങാത്തുകുണ്ട് മൂപ്പൻ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ലോക്കൽ എംപവർമെന്റിൽ ഭിന്നശേഷിക്കാരായ കുട്ടികൾക്ക് വേണ്ടി മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. മൈൽസും  എം.എ. മൂപ്പൻ സ്‌കൂൾ ഫോർ സ്പെഷ്യൽ നീഡ്‌സും കോട്ടക്കൽ ആസ്റ്റർ മിംസ് ഹോസ്പിറ്റലും സംയുക്തമായി നടത്തിയ ക്യാമ്പിൽ മിംസ് ഹോസ്പിറ്റലിലെ ഫാമിലി മെഡിസിൻ വിഭാഗം ഡോക്ടർ. ഷുഹൈബ് തങ്ങൾ കുട്ടികളെ പരിശോധിച്ചു. എം. ജ്യോതി, കെ. ഷമീം, എൻ. കെ. ആഷിക്, അൻഷാദ് കൊളത്തൂർ, മുഷ്താഖ് എന്നിവർ നേതൃത്വം നൽകി.