ലോക്കൽ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ  ബുധനാഴ്ച രാവിലെ 10 മണിക്ക് കല്ലകഞ്ചേരി പഞ്ചായത്ത് ഓഫീസ് ഉപരോധിക്കും

അഴിമതിയിൽ മുങ്ങി കുളിച്ച കൽപ്പകഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് N കുഞ്ഞാപ്പു പ്രസിഡണ്ട് പദം രാജിവെക്കണമെന്നും, അതിന് തയ്യാറാകാത്ത പക്ഷം മുസ്ലീം ലീഗ് നേതാക്കൾ ഇടപെട് കുഞ്ഞാപ്പുവിനെ
പുറത്താക്കണമെന്നും ആവശ്യപ്പെട്ടു കൊണ്ട് CPI (M) കല്ലകഞ്ചേരിലോക്കൽ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ  ബുധനാഴ്ച രാവിലെ 10 മണിക്ക് പഞ്ചായത്ത് ഓഫീസ് ഉപരോധിക്കുമെന്ന് നേതാക്കൾ പത്രസമ്മേളനത്തിൽ അറിയിച്ചു. പഞ്ചായത്തിൽ നടക്കുന്ന വിവിധ പദ്ധതികൾ, മരാമത്ത് പണികൾ,വികസന പ്രവർത്തനങ്ങൾ, ക്ഷേമ പ്രവർത്തനങ്ങൾ എന്നിവക്ക് സ്ലാബ് അടിസ്ഥാനത്തിൽ കൈക്കൂലി നിശ്ചയിച്ചിട്ടുണ്ട്. ഇതുമായിബന്ധപ്പെട്ട് കരാറുകാരുമായി, പ്രസിഡണ്ട് നടത്തിയ വിലപേശലിന്റേയും കച്ചവടമുറപ്പിക്കലിന്റേയും കൈക്കൂലി ആവശ്യപ്പെടുന്നതിന്റേയും വോയ്സ് ക്ലിപ്പുകൾ, ശബ്ദലേ ഖനങ്ങൾ എന്നിവ നവ മാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്.

പഞ്ചായത്ത് രാജ് നിയമപ്രകാരം ഒരു പഞ്ചായത്ത് ജനപ്ര തിനിധിയോ, അയാ ളുടെ ബിനാമിയോ ഗ്രാമപഞ്ചായത്തിലെ വർക്കുകൾ ഏറ്റെടു ക്കാനോ, കരാർ വെ ക്കാനോ പാടില്ലഎന്ന നിയമമുണ്ടായിരിക്കെ  അവയെല്ലാം കാറ്റിൽ പറത്തി ക്കൊണ്ട് പ്രസിഡ ണ്ടും ബിനാമികളുമാണ് പഞ്ചായത്തിലെ മിക്കവാറും പണികൾ  ചെയ്തു കൊണ്ടിരിക്കുന്നത്. ഇത്തരം ബിനാമി വർക്കിനെതിരേയും പ്രസിഡ ണ്ടിന്റെ പകൽ കൊ
ള്ളക്കെതിരേയും ബഹുജനങ്ങളെ അണിനിരത്തിയുള്ള പ്രക്ഷോഭങ്ങൾക്ക് പുറമെ നിയമ പോരാ ട്ടത്തിനും CPM നേതൃ ത്വം നൽകുമെന്നും CPI M, കല്പക ഞ്ചേരി ലോക്കൽ സെക്രട്ടറി കോട്ടയിൽഷാജിത്ത്,
അംഗങ്ങളായ T . വാസു, Pസൈതുട്ടി, P. റഷീദ് എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു.