ട്രെ­ൻഡ് ആയി­ മു­ളയാ­ഭ­രണങ്ങൾ‍

1624

ടക്കുഴൽ‍ ഉണ്ടാക്കാനും തൊട്ടിലുകൾ‍ ഉണ്ടാക്കാനും മാത്രമല്ല മുളകൾ‍ ഉപയോഗിക്കുക, ഒരേ പോലെയുള്ള വളകളും മാലയും മോതിരവും ഇട്ടു മടുത്ത സുന്ദരിമാരുടെ സൗന്ദര്യ ചെപ്പിലേക്ക് മുളയാഭാരണങ്ങളും സ്ഥാനം പിടിച്ചു കഴിഞ്ഞു. ഹെയർ‍ ക്ലിപ്പ് മുതൽ‍ ചെരിപ്പു വരെയുള്ള മുളയാഭരണങ്ങൾ‍ ഇന്ന് വിപണിയിൽ‍ ലഭ്യമാണ്. സാരിക്കൊപ്പവും ട്രെൻഡി വസ്ത്രങ്ങൾ‍ക്കൊ

പ്പവും ധരിക്കാവുന്ന ഈ ആഭരണങ്ങൾ‍ക്ക് വളരെ ചെറിയ വിലയെ ഉള്ളൂ എന്നതാണ് മറ്റൊരു പ്രധാന കാര്യം. അതുകൊണ്ട് തന്നെ ഫാഷൻ ലോകത്ത് മുളയാഭരണങ്ങൾ‍ക്ക് സ്ഥാനവുമുണ്ട്. മുളയിൽ‍ തീർ‍ത്ത മാല, വള, കമ്മൽ‍, മോതിരം, ഹെയർ‍ ക്ലിപ്പ്, ബാഗ്, പഴ്‌സ്, മൊബൈൽ‍ പൗച്ച്, ചെരിപ്പ് ഇങ്ങനെ ഒരു നീണ്ട നിര തന്നെയുണ്ട് മുളന്തണ്ടിൽ‍ വിരിയുന്ന ഫാഷൻ ആക്‌സസറീസിന്റെ. മുളയാഭരണങ്ങളിൽ‍ പ്രിയം കൂടുതൽ‍ ബാംബു മുത്തുകൾ‍ പതിപ്പിച്ചവയ്ക്കാണ്. ഇനി കുറച്ചു കൂടി ൈസ്റ്റൽ‍ ആഗ്രഹിക്കുന്നവെങ്കിൽ‍ മുത്തുകൾ‍ക്കൊപ്പം ചിപ്പിയും ഗ്ലാസും സ്വീക്വൻസുമൊക്കെ പിടിപ്പിച്ച ആഭരണങ്ങളും റെഡി. 30 മുതൽ‍ 35 രൂപ വരെ വില വരുന്ന മോതിരങ്ങൾ‍ക്ക് ആവശ്യക്കാർ‍ ഏറെയാണ്.