ആരോഗ്യം വർദ്ധിപ്പിക്കാൻ ദിവസേന ബദാം കഴിക്കൂ

2247

ദിവസേന 14 ഗ്രാം ബദാം പരിപ്പ് കഴിക്കൂ. ആരോഗ്യം വർധിക്കും. കുട്ടികൾക്കും മുതിർന്നവർക്കും ഇത് ഒരുപോലെ ഫലപ്രദമാണെന്നാണ് പുതിയപഠനം തെളിയിക്കുന്നത്.

പ്രോട്ടീനുകളുടെ കലവറയാണ് ബദാം. ശരീരത്തിന് അവശ്യം വേണ്ട അമ്ളവും വൈറ്റമിൻ-ഇയും മഗ്നീഷ്യവും എല്ലാം ഇതിലടങ്ങിയിരിക്കുന്നു -അമേരിക്കയിലെ ഫ്ലോറിഡ സർവകലാശാലയിലെ ഗവേഷക അലിസ ബേർൺസ് പറയുന്നുത്.

14 ആഴ്ചയെടുത്താണ് ഗവേഷകർ ബദാമിന്റെ ഗുണങ്ങൾ പഠിച്ചത്. രക്ഷിതാക്കൾക്കും കുട്ടികൾക്കും 14 ഗ്രാം വീതം ബദാം കഴിക്കാൻ നൽകി. ഈസമയംകൊണ്ട് അവരുടെ ആരോഗ്യത്തിൽ കാര്യമായപുരോഗതി ഉണ്ടായതാണ് കണ്ടതെന്ന് ഗവേഷകർ പറയുന്നു.

അവരുടെ ശരീരത്തിലെ പ്രോട്ടീൻ, വൈറ്റമിൻ എന്നിവയുടെ മാത്രമല്ല അവശ്യമൂലകങ്ങളുടെ അളവിലും കാര്യമായ മാറ്റമാണ് കാണാൻകഴിഞ്ഞതെന്ന് അലിസ പറയുന്നു.