പാറമ്മലങ്ങാടി ഫുട്‌ബോൾ ലീഗിന് വർണാഭമായ തുടക്കം

Junior Santos Parammalangadi

പാറമ്മലങ്ങാടി: രണ്ടരമാസം നീണ്ടു നിൽക്കുന്ന പാറമ്മലങ്ങാടി ഫുട്‌ബോൾ ലീഗ്‌ന് തുടക്കമായി
പാറമ്മലങ്ങാടി പ്രദേശത്ത് ഫുട്‌ബോൾ വളർച്ച ലക്ഷ്യമാക്കി ജൂനിയർ സാന്റോസ് പാറമ്മലങ്ങാടി നടത്തുന്ന PFL 2018. പാറമ്മലങ്ങാടി ഫുട്‌ബോൾ ലീഗ്‌ന് വർണാഭമായ തുടക്കംകുറിച്ചു

പോക്കുവെയിൽ പടിഞ്ഞാറിന്റെ വിരിമാറിലേക്കടുക്കുമ്പോൾ..അകിലെന്ത്യസെവൻസിന്റെ വീരകഥകൾക്ക്‌ ശക്ഷ്യംനിന്ന കല്പകഞ്ചേരി സ്കൂൾ ഗ്രൗണ്ടിൽ അവർ നിരന്നു നിന്നപ്പോൾ തൃശൂർ പൂരത്തിൽ തേക്കിൻകാട് മൈതാനത്ത് നിരന്നു നിൽക്കുന്ന കൊമ്പന്മാരെ പോലെ…നാലുവർണങ്ങളിൽ പൊതിഞ്ഞ അമിട്ടുകളായിരുന്നു എന്ന് തിരിച്ചറിയാൻ അധികം സമയം കാത്തുനില്കേണ്ടി വന്നില്ല.. !!

ബിഗ് ബോസ് നീല വർണക്കടലാസിൽ ഒളിപ്പിച്ച അമിട്ടുകൾ ഓരോന്നായി പൊട്ടിത്തുടങ്ങി..!!
എണ്ണം പറഞ്ഞ 3ഗോളുകൾ…yellow army തിരിച്ചടിക്കാൻ തുടങ്ങിയെങ്കിലും…ലെഫ്റിയുടെ ഫൈനൽ വിസൽ വന്നിരുന്നു..

രണ്ടാം മാച്ച്…
വീണുകിട്ടുന്ന പഴുതുകൾ കാത്തുനിൽക്കുന്ന കമറുവിന്ന് അധികം ചിന്ദിക്കേണ്ടി വന്നില്ല….ഗോളിൽ തുടങ്ങി …redzone ഉണർന്നു കളിക്കാൻ കുറച്ചു താമസിച്ചു പോയി…!!
ഉബൈസ്…മുത്താണ്…!!
ഫിനിഷിങ് ടൈമിംഗ് ക്ലീയറിങ്…ഉസാർക്ക് നാരങ്ങാ കുസാർക്ക് മുന്തിരിങ്ങ…!!

PFL കാൻവീണർ അബ്ദുൽമജീദ്‌ മണ്ണുത്തോടുവിൽ, പൂണേരി അബ്ദുമോൻ, VP കരീം, ഗഫൂർ തടത്തിൽ, VP റഹൂഫ്, ഹുസ്സൈൻ.ടി, മുത്തു ck, സാദിഖ്അലി കാരാട്ട്, ആസാദ്.ബി, തുടങ്ങിയവർ നേതൃത്വം നൽകി