വളവന്നൂർ ഗ്രാമപഞ്ചായത്തിനെ മാലിന്യ മുക്തമാക്കാനുള്ള പദ്ധതികൾക്ക് തുടക്കം

കടുങ്ങാത്തുകുണ്ട്: 2017 – 18 വാർഷിക പദ്ധതിയിൽ വളവന്നൂർ ഗ്രാമപഞ്ചായത്തിനെ മാലിന്യ മുക്തമാക്കുന്നതിനുള്ള പദ്ധതിയുമായി ബന്ധപ്പെട്ട പ്രാഥമിക യോഗം ആരോഗ്യ വിദ്യാഭ്യാസ ചെയർമാൻ കുന്നത്ത് ഷറഫുദ്ധീൻറെ അദ്ധ്യക്ഷതയിൽ പഞ്ചായത്ത് മീറ്റിംഗ് ഹാളിൽ ചേർന്നു. വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ തയ്യിൽ ബീരാൻ ഹാജി ഉദ്ഘടാനം ചെയ്ത യോഗത്തിൽ വാർഡ് മെമ്പർ സുനി പടിയത്ത് സ്വാഗതം പറഞ്ഞു ചടങ്ങിൽ ആസൂത്രണ സമിതി ഉപാദ്യക്ഷൻ അഹമ്മദ് കുട്ടി മാഷ് , മെമ്പർമാരായ മുജീബ് റഹ്മാൻ , അബ്ദുറഹിമാൻ ഹാജി,ഇബ്‌റാഹീം തിരുത്തി , വിവിധ പാർട്ടികളെ പ്രതിനിധീകരിച്ച് കബീർ ബാബു, ഹനീഫ മൊല്ലഞ്ചേരി, പ്രേമൻ, സുരേന്ദ്രൻ,എന്നിവർ സംസാരിച്ചു. ശിചിത്വ മിഷൻ കോർഡിനേറ്റർ ശ്രീ മുജീബ് പദ്ധതിയെ സംബന്ധിച്ച് യോഗത്തിൽ വിശദീകരിച്ചു.