സി.പി.ഐ (എം) വളാഞ്ചേരി ഏരിയാ സമ്മേളനത്തിന് പ്രൗഢോജ്ജ്വല സമാപനം

2831

കടുങ്ങാത്തുകുണ്ട്: മതേതര കാഴ്ചപ്പാടോടെ ജനാധിപത്യപരമായി പ്രവർത്തിച്ചു വരുന്ന CPl (M)നെ ഭൂരിപക്ഷ, ന്യൂനപക്ഷ വർഗീയ സംഘടനകൾ ഒരുപോലെ എതിർക്കുകയാണെന്നും, കേരളത്തിൽ ജീവിക്കാൻ ലീഗിന്റേ യും എസ്.ഡി.പി.ഐ അടക്കമുള്ള മതതീവ്രവാദ സംഘടനകളുടേയും ലൈസൻസ്’ മുസ്ലീങ്ങൾക്ക്
ആവശ്യമില്ലെന്നുംമന്ത്രി K T ജലീൽ പ്രസ്താവിച്ചു.

സാധാരണക്കാരായ ജനങ്ങളുടെ ഉന്നമനത്തിനു വേണ്ടി നിരവധി ക്ഷേമപദ്ധതികൾ നടപ്പാക്കി കൊണ്ടിരി ക്കുന്ന ഇടതുസർക്കാറിനെതിരെ ഓഖി ദുരന്തത്തിന്റെ പേരിൽ കുറ്റപ്പെടുത്താൻ ശ്രമിക്കുന്ന വരുടെ കാപട്യം ജനം തിരിച്ചറിച്ചറിയുമെന്നും മന്ത്രി കൂട്ടി ചേർ ത്തു. കടുങ്ങാത്തുകുണ്ടിൽ കുഞ്ഞാപ്പു മാസ്റ്റർ നഗറിൽ CPI(M) വളാഞ്ചേരി ഏരിയാ സമ്മേളനത്തിന്റെ സമാപന പൊതു സമ്മേളനം ഉദ്ഘാടനംചെയ്തു സംസാരിക്കുകയാ യിരുന്നു മന്ത്രി.

എരിയാ സെക്രട്ടറിK P ശങ്കരൻ അദ്ധ്യക്ഷത വഹിച്ചു. T K ഹംസ്സ, N A മുഹമ്മദ്കുട്ടി, V P സക്കറിയ, എന്നിവർ പ്രസംഗിച്ചു – സ്വാഗത സംഘം കൺവീനർ സി- കെ.ബാവക്കുട്ടി സ്വാഗതവും ചെയർമാൻ P C കബീർ ബാബു നന്ദിയും പറഞ്ഞു. പൊതുസമ്മേളനത്തിന്റെ മുന്നോടിയായി കുറുക്കോ ൾകുന്നിൽ നിന്ന് നൂറ് കണക്കിന് ആളുകൾ പങ്കെടു ത്ത ശക്തിപ്രകടനവും റെഡ് വളണ്ടിയർമാരുടെ മാർച്ചും നടന്നു. വിവിധയിനം കലാരൂപങ്ങളും, നിശ്ചല ദൃശ്യങ്ങളൂം, വാദ്യമേളങ്ങളും പ്രകടനത്തിന് കൊഴുപ്പേകി.