അക്ബര്‍ മയ്യേരി: ആൽബം ‘പിടിച്ച’ വളവന്നൂരുകാരൻ

3155

സോഷ്യല്‍ മീഡിയ എല്ലാ രംഗത്തും സ്വാധീനം ചെലുത്തുന്ന ഇക്കാലത്ത് ഒരു പ്രാദേശിക വാട്ട്സ് ആപ്പ് കൂട്ടായ്മയില്‍ നിന്നും സംഗീത ആല്‍ബ ബിസിനസ് രംഗത് വ്യക്തി മുദ്ര പതിപ്പിച്ച ഒരു വളവന്നൂരുകാരനെ പരിചയപ്പെടാം.

അക്ബര്‍ മയ്യേരി വളവന്നൂര്‍ മഹല്ല് ജുമാമസ്ജിദിന് സമീപം താമസിക്കുന്ന ഒരു സാധാരണ പ്രവാസിയാണ്. വളവന്നൂരിലെ ഏറ്റവും സജീവമായ ഒരു വാട്ട്സ് ആപ്പ് കൂട്ടായ്മയായ ‘പാപ്പാലി കൂട്ടം വളവന്നൂർ’ എന്ന ഗ്രൂപ്പിലുള്ള ഒരു സുഹൃത്ത് വഴിയാണ് ഇഷ്‌ഖ് മെഹന്തി എന്ന ടീം പുറത്തിറക്കുന്ന പുതിയ ആൽബത്തിന്റെ സഹ നിർമാതാവാകാൻ അക്ബറിന് അവസരം ലഭിക്കുന്നത്. ഇത് അക്ബറിന്‍റെ ജീവിതത്തിലെ ഒരു വലിയ വഴിത്തിരിവായിരുന്നു.  ‘പാപ്പാലിക്കൂട്ട’ത്തിലെ സ്ഥിരം ഗായകൻ കൂടിയാണ് അക്ബർ.

അക്ബർ സഹനിർമാതാവായ ‘ഇഷ്‌ഖ് മെഹന്തി’  ആൽബം യൂട്യൂബില്‍ മൂന്നു ലക്ഷത്തിലേറെ ആളുകളാണ് ഇതുവരെ കണ്ടത്. ഈ വിജയം ആ സുഹൃത്തുക്കളെ വീണ്ടും ഒരു ആല്‍ബം ചെയ്യണം എന്ന തീരുമാനത്തില്‍ എത്തിക്കുകയും സലീം കോടത്തൂരിനെ വെച്ച് ‘നമ്മള്‍ രണ്ടും’ എന്ന പേരിൽ മറ്റൊരു ആല്‍ബം കൂടി ആ കൂട്ടായ്മിൽ നിന്നും പിറക്കുകയും ചെയ്തു. ഈ ആൽബവും സുപ്പർഹിറ്റായി ഓടിക്കൊണ്ടിരിക്കുന്നു.

സൗദി അറേബ്യയിൽ ഹിദാദ സ്റ്റീല്‍ ഇന്‍ഡസ്ട്രീസില്‍ ജോലി ചെയ്യുന്ന അക്ബര്‍, മയ്യേരി അബു  കാക്കയുടെ മകനാണ്. തന്‍റെ സഹപ്രവർത്തകരുടെ അകമഴിഞ്ഞ പിന്തുണയോടെ, അക്ബര്‍ സംഗീത ബിസിനസ്സ് ലോകത്ത് പുതിയ ഉയരങ്ങൾ തേടുകയാണ്. വളർന്നു കൊണ്ടിരിക്കുന്ന ആല്‍ബം ഇൻഡസ്ട്രിയിൽ പുതുപരീക്ഷണങ്ങളുമായി വിജയിക്കാൻ അക്ബറിനു സാധിക്കട്ടെ എന്ന് ആശംസിക്കുന്നു.

 

BEd വിദ്യാർത്ഥിയായ അഷിഖ് എഴുത്തുകളിലൂടെയും കവിതകളിലൂടെയും ഇതിനോടകം ശ്രദ്ധയാകർഷിച്ചിട്ടുണ്ട്. വളവന്നൂർ ഇങ്ങേങ്ങൽപടി സ്വദേശിയാണ്.