എ.പി അസ്ലം ഫുട്ബോൾ: ആദ്യ ജയം കോഴിക്കോട് ബ്ലാക് ആന്റ് വൈറ്റിന്

2133

കല്പകഞ്ചേരി: എ പി അസ്ലം അഖിലേന്ത്യാ സെവൻസ് ഫുട്ബോൾ ടൂർണ്ണമെന്റിലെ ആദ്യ ജയം കോഴിക്കോട് ബ്ലാക് ആന്റ് വൈറ്റിന്. ഇന്ന് നടന്ന ഉദ്ഘാടന മത്സരത്തിൽ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് സോക്കർ സ്പോർട്ടിംഗ് ഷൊർണ്ണൂരിനെയാണ് അവർ പരാജയപ്പെടുത്തിയത്. കിങ്സ്ലി, അഡബയർ, റാഷിദ് എന്നിവരാണ് ബ്ലാക്ക് ആന്റ് വൈറ്റിനുവേണ്ടി ഗോളുകൾ നേടിയത്.ജോസഫിന്റെ വകയായിരുന്നു ഷൊർണ്ണൂരിന്റെ ആശ്വാസ ഗോൾ.

ആഷിക്ക് ഉസ്മാൻ,കിങ്സ്ലി,അഡബയർ എന്നിവരടങ്ങിയ ബ്ലാക് ആന്റ് വൈറ്റ് മുന്നേറ്റനിരയെ കെട്ടിപ്പൂട്ടാനുള്ള തന്ത്രങ്ങളുമായി കളത്തിലിറങ്ങിയ ഷൊർണ്ണൂരിന്റെ തന്ത്രങ്ങൾ പാളുന്ന കാഴ്ച്ചകളാണ് കളിയിലുടനീളം കണ്ടത്.ആദ്യ പത്ത്മിനിറ്റിനുള്ളിൽ രണ്ട് ഗോളുകളിൽ നിന്ന് ഷൊർണ്ണൂർ രക്ഷപ്പെട്ടത് ഭാഗ്യത്തിനാണ്.കോഴിക്കോടിന്റെ മുന്നേറ്റനിര ഷൊർണ്ണൂരിന്റെ അജ്മൽ നയിച്ച പ്രതിരോധനിരക്ക് പിടിപ്പത് പണിയുണ്ടാക്കി.

നിരന്തര മുന്നേറ്റത്തിനൊടുവിൽ കിങ്സ്ലി മാജിക്ക് ഗോൾ പിറന്നു. കളിയുടെ 22 ആം മിനിറ്റിൽ ആയിരുന്നു ആ ഗോൾ (1-0) രണ്ടാം പകുതിയുടെ മുന്നേറ്റനിരയുടെെഅനോഹരമായ കോഴിക്കോട് രണ്ടാമത്തെ ഗോൾ നേടി.ഇത്തവണ റോൾ അഡബയറിനായിരുന്നു.ആഷിക്കിന്റെ പാസ് സ്വീകരിച്ച് മുന്നേറിയ അഡബയറിന്റെ കിക്ക് പ്രതിരോധനിരയേയും ഗോളിയേയും കബളിപ്പിച്ച് വലയിൽ (2-0)

രണ്ട് ഗോൾ പിറകിലായ ഷൊർണ്ണൂർ ആലസ്യം വിട്ടുണർന്ന് കളിച്ചത് കാണികൾക്ക് ഹരം പകർന്നു. കാണികളുടെ പിന്തുണയോടെ പൊരുതിയ സോക്കറിന് അതിനുള്ള ഗുണവും കിട്ടി. കിട്ടിയ അവസരം പാഴാക്കാതെ ജോസഫിന്റെ മനോഹരമായ കിക്ക് (1-2). അടുത്തമിനിറ്റിൽ തന്നെ കോഴിക്കോട് ഒരു ഗോൾ കൂടി നേടി. മുന്നേറ്റനിരയുടെ മനോഹരമായ നീക്കം, ആഷിക്കിന്റെ ഗോളിലേക്കുള്ള കിക്ക്, ഗോൾ പോസ്റ്റിലെ കൂട്ടപ്പൊരിച്ചിലിനിടയിൽ പ്രതിരോധ നിരക്കാരൻ റാഷിദിന്റെ പ്ലയ്സിംഗ്( 3-1). നാളെ സ്കൈ ബ്ലു എടപ്പാളും ജവഹർ മാവൂരും തമ്മിൽ മത്സരിക്കും

നാട്ടുവർത്തമാനങ്ങളും വിശേഷങ്ങളുമായി സോഷ്യൽ മീഡിയകളിൽ സജീവ സാന്നിധ്യമായ ഫൈസൽ പറവന്നൂർ 'മാതൃഭൂമി' റിപ്പോർട്ടറാണ്.