കടുങ്ങാത്തുകുണ്ട്: മാനവിക പഠന പുരോഗതി യുടെ പ്രസക്തി വർധിച്ചു വരികയാണെന്നും മാനവികത വളർത്താൻ ഈ പഠനത്തിലൂടെ മാത്രമേ കഴിയൂ എന്നും മാനവേന്ദ്ര നാഥ് വളാഞ്ചേരി അഭിപ്രായപ്പെട്ടു. കൽപ്പകഞ്ചേരി ഗവൺമെൻറ് ഹയർ സെക്കണ്ടറി സ്കൂളിൽ അവെയ്കൻ സെൻറർ ഓഫ് എക്സലൻസ് സംഘടിപ്പിച്ച മാനവിക ശാസ്ത്ര ബിരുദ വിദ്യാർത്ഥി സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പി. എ.റഷീദ് (സിൻഡിക്കേറ്റ് മെമ്പർ) വിഷയാവതരണം നടത്തി. ഡോ ഹരിപ്രിയ (Nടട കോളേജ് മഞ്ചേരി) മുഖ്യാതിഥി ആയിരുന്നു. ഇ അബ്ദുറഹിമാൻ അധ്യക്ഷത വഹിച്ചു. സുഹൈൽ ബാബു ചർച്ചകൾക്ക് നേതൃത്വം നൽകി. നിയാസ് CK സ്വാഗതവും ആഷിഖ് പടിക്കൽ നന്ദിയും പറഞ്ഞു.വിവിധ കോളേജുകളെ പ്രതിനിധീകരിച്ച് അറുപതോളം ബിരുദ പഠിതാക്കൾ പങ്കെടുത്തു.