നാല് പതിറ്റാണ്ടിനു ശേഷം വിദ്യ അഭ്യസിച്ച കല്പകഞ്ചേരി സ്കൂളിൽ അവർ വീണ്ടും ഒത്തുകൂടി

38 വർഷങ്ങൾക്ക് ശേഷം ഭാര്യയും കുട്ടികളും കുടുംബാംഗങ്ങളുമായി മാതൃവിദ്യാലയത്തിന്റെ പടികൾ കയറിയപ്പോൾ സ്കൂൾ കാലഘട്ടത്തിലെ നൂറ് നൂറ് തിളക്കമുള്ള ഓർമ്മകൾ ഇരമ്പിയെത്തിയ വിദ്യാർത്ഥികളും,, നാല് പതിറ്റാണ്ടുകാലമായിട്ടും മനസ്സിൽസ്നേഹ ബഹുമാനങ്ങളോടെ തങ്ങളെ ഓർത്തുവെക്കുകയും കുടുംബാംഗങ്ങളോടൊപ്പമെത്തി സ്നേഹോപഹാരം നൽകിയ വിദ്യാർത്ഥികളുടെ സ്നേഹാദരവിന് മുന്നിൽ വികാരാധീനരാവുകയും ചെയ്ത അദ്ധ്യാപകരും ഒരുമിച്ച സ്നേഹ സംഗമം അപൂർവ്വമാ യ ഒരനുഭവമായി. GVHSS കല്പകഞ്ചേരിയിലെ 1980ലെ പത്ത് എ ക്ലാസ്സിലെ കുട്ടികളും കുടുംബാംഗങ്ങളുമാണ് 38 വർഷത്തിന്ശേഷം അദ്ധ്യാപകരെ ആദരിച്ചുകൊണ്ട് ഗുരുശി ഷ്യബന്ധത്തിന് പുതിയ ഭാഷ്യം രചിച്ചത്.

സ്നേഹ സംഗമം പൂർവ  വിദ്യാർത്ഥി സംഘം പ്രസിഡണ്ട് ഡോ.O ജമാൽ മുഹമ്മദ് ഉദ്ഘാടനം ചെയ്തു. പൂർവാദ്ധ്യാപ കരായ Dഹംസമാസ്റ്റ ർ, PTകുഞ്ഞിമുഹമ്മ ദ്മാസ്റ്റർ,ഹംസമാസ്റ്റർ ,അബ്ദുറഹിമാൻ മാസ്റ്റർ, ലത്തീഫ ടീ ച്ചർ, PTAപ്രസിഡണ്ട് രാമചന്ദ്രൻ നെല്ലിക്കു ന്ന്, SMCചെയർമാൻ സുബൈർ കല്ലൻ, OSA സെക്രട്ടറി ഫൈസൽ പറവന്നൂർ,മണ്ണി ൽ നാസർ ,മുജീബ് തൃത്താല, PM ഇസ് മായിൽ പ്രസംഗിച്ചു സാഹിത്യകാരൻ ചെറിയമുണ്ടം അബ്ദു റസാക്ക് മൗലവി സ്നേഹോപഹാരം വിതര ണം ചെയ്തു.രാധാ കൃഷ്ണൻ CP സ്വാഗതവും MPവിജയൻ നന്ദിയും പറഞ്ഞു. കലാപരിപാടികളും അരങ്ങേറി. പരിപാടികൾക്ക് MP വേണുഗോപാലൻ, CT ജയരാജൻ, KP വേലായുധൻ, K കുഞ്ഞാടി, രവീന്ദ്രനാഥ് എന്നിവർ നേതൃ ത്വം നൽകി.