കല്പകഞ്ചേരി: അക്കൗണ്ട് നമ്പറോ, OTP നമ്പ റോ അക്കൗണ്ട് ഉടമയോ അറിയാതെ SBl അക്കൗണ്ടിൽ നിന്ന് 7463 രൂപയുടെ ഓൺലൈൻ തട്ടിപ്പ്: ഒഴൂർ ഗ്രാമപഞ്ചായ ത്ത് ഹെഡ് ക്ലർക്കും കല്പകഞ്ചേരി കല്ലിങ്ങൽ പറമ്പ് സ്വദേശിയുമായ CPപ്രശാന്തി ന്റെ SBI താനൂർശാഖ യിലുള്ളഅക്കൗണ്ടിൽ നിന്നാണ് 31/08/18 ന് വെള്ളിയാഴ്ച ഉച്ചക്ക് 1.05 നും 1.20 നും ഇടയിലായി 6 ഇടപാടിലൂടെ പണം തട്ടിയെടുത്തത്. ഡെബിറ്റ് കാർഡ് നമ്പർ ഹാക്ക് ചെയ്ത് OTP നമ്പർ ചോർ ത്തിയ നിലയിലാണ് ഈ പുതിയ തട്ടിപ്പ്.
ഫ്ലിപ്കാർട്ടിൽ നിന്നു് വ്യത്യസ്ത സാധനങ്ങൾ പർച്ചേസ് ചെയ്ത തന്റെ ട്രാൻസാക്ഷൻ ഐ.ഡിസഹിതമാണ് SBlയിൽ നിന്നും അക്കൗണ്ട് ഉടമയുടെ മൊബൈലിലേക്ക്മെസേജ് വന്നിട്ടു ള്ളത്. താനൂർ CI സൈബർ വിംഗ്, SBl ചീഫ് മാനേജർ എന്നിവർ ക്ക് പരാതി നൽകി.