കുരുന്നുകൾ വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണം നടത്തി

സുദൂർ വളവന്നൂർ

3260

‘ബേപ്പൂർ സുൽത്താൻ’ വൈക്കം മുഹമ്മദ് ബഷീറിന്റെ ഇരുപത്തിമൂന്നാമത് ചരമ വാർഷികത്തോടനുബന്ധിച്ച് വളവന്നൂർ വാരിയത്ത്പറമ്പ് ജി.എം.എൽ.പി സ്കൂളിൽ വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണം നടത്തി. വിദ്യാർത്ഥികൾ അവതരിപ്പിച്ച കഥാപാത്ര രംഗാവിഷ്കാരവും അരങ്ങേറി. സുൽത്താന്റെ പരിവാരങ്ങളേ കുറിച്ച് സജ്ന ടീച്ചർ വിശദീകരിച്ചു. പ്രധാന അധ്യാപകൻ റഷീദ് പി.എം റഹിയാനത്ത് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. കുട്ടികൾക്കായി ക്വിസ് മത്സരവും നടത്തി.