മതഗ്രന്ഥങ്ങൾ കണ്ണ് പൊട്ടിക്കുന്നവയല്ല, മറിച്ച് കണ്ണ് തുറപ്പിക്കുന്നവയാണ്: ആലങ്കോട് ലീലാകൃഷ്ണൻ

ഇതര മതഗ്രന്ഥ ങ്ങൾ വായിച്ചാൽ ക ണ്ണ് പൊട്ടുമെന്ന് വിശ്വസിപ്പിച്ചിരുന്ന ബാല്യകാലത്ത് ഇതരമത ഗ്രന്ഥങ്ങൾ കാണുന്നത് പോലും പേടിയായിരുന്നെന്നും, പിന്നീട് മതഗ്രന്ഥങ്ങൾ വായി ച്ച് പഠിച്ചപ്പോഴാണ് ഖുറാൻ അടക്കമുള്ള മതഗ്രന്ഥങ്ങൾ കണ്ണ് പൊട്ടിക്കുന്നവയല്ല, മറിച്ച് കണ്ണ് തുറപ്പിക്കുന്നവയാണെന്ന് ബോധ്യമായതെന്ന് പ്രശസ്ത സാഹിത്യ കാരനും സാംസ്കാരിക പ്രവർത്തകനുമായ ആലങ്കോട് ലീലാകൃഷ്ണൻ പറഞ്ഞു. മയ്യേരിച്ചിറ ദേശം സാംസ്കാരിക സമിതിയും വളവന്നൂർ നോർത്ത് എ.എം.എൽ.പി.സ്കൂൾ പി- ടി – എ യും സംയു ക്തമായി സംഘടിപ്പിച്ച സ്നേഹാദരം പരിപാടിയിൽ ചെറിയമുണ്ടം അബ്ദുറസാക്ക് മൗലവിയുടെ ‘ഇശൽനിലാ’ എന്ന പുസ്തകത്തിന്റെ പ്രകാശനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

തബലിസ്റ്റ് ഒ.മജീദ് പുസ്തകം ഏറ്റുവാങ്ങി. A K അലി അസ്ക്കർ അദ്ധ്യക്ഷത വഹിച്ചു. സാധാരണക്കാരന്റെസ്നേഹ ഭാഷയാണ് മാപ്പിളപ്പാട്ടുകൾക്കെന്നും .അതുകൊണ്ടാണ് മാപ്പിളപ്പാട്ടുകൾ ആദ്യകാലം തൊട്ട് ജനപ്രിയമായതിന് കാരണമെന്നും ആലങ്കോട് ചൂണ്ടിക്കാട്ടി. (പതിഭാ പുരസ്കാ രവും അദ്ദേഹം വിതരണം ചെയ്തു. സ്നേഹാദരം പരിപാടി സാഹിത്യ നിരൂപകഅജിത്രി ഉദ്ഘാടനം ചെയ്തു.

കഥാകൃത്ത് രമേശ് ആതവനാട്, പ്രൊഫ.കെ.വീരാവുണ്ണി, ഫൈസൽ പറവന്നൂർ, Hഅബ്ദുൽവാഹിദ്, സ്നോബി ജോസഫ്, Aഅബ്ദു റഹിമാൻ, ചെറിയമുണ്ടം അബ്ദുറസാക്ക് പ്രസംഗിച്ചു. CP രാധാകൃഷ്ണൻ സ്വാഗത വും VT അബദുൽലത്തീഫ് നന്ദിയും പറഞ്ഞു.  പരിപാടികൾക്ക് K Kമുഹമ്മദ്, V Vയാ ഹൂട്ടി, ശശി വാരിയ ത്ത് , VY മേരി, ഖലീലുൽ അമീൻ, P M ഇസ്മായിൽ നേതൃ ത്വം നൽകി. PC നസീർ,അനിൽ വളവന്നൂർ,ജഫ്സൽ, റഹീന, രവീന്ദ്രനാഥ്, രവീന്ദ്രനാഥ്, VK ഷംസു അനിൽ വളവന്നൂർ എന്നിവർ സംഗീതനി ശ നിയന്ത്രിച്ചു.