ചാലി ബസാറില്‍ ഓടിക്കൊണ്ടിരുന്ന ബസ്സിലെ ഡ്രൈവറെ ആക്രമിച്ചു. ബസ് നിയന്ത്രണം വിട്ടു.

ആശിഖ് പടിക്കൽ

3123

കടുങ്ങാത്തുകുണ്ട്: ചാലിബസാറിൽ ഓടിക്കൊണ്ടിരുന്ന ബസ്സിൽ ഡ്രൈവറെ ആക്രമിച്ചപ്പോൾ ബസ് നിയന്ത്രണം വിട്ട് റോട്ടിൽ നിന്നും തെന്നി മാറി. കോട്ടക്കല്‍ -തിരൂര്‍ റൂട്ടില്‍ ഓടുന്ന ഫ്രണ്ട്സ് ബസ്സാണ് അപകടത്തില്‍ പെട്ടത്.  ഓട്ടോറിക്ഷയുടെ സമാന്തര സര്‍വ്വീസുമായി ബന്ധപ്പെട്ട് ചില കശ പിശകള്‍ നടന്നിരുന്നു. ഇതിന്‍റെ തുടര്‍ച്ചയായാണ് ഈ അതിക്രമം നടന്നതെന്ന് കരുതുന്നു.  ധാരാളം വിദ്യാർത്ഥികളും നാട്ടുകാരും സാധാരണ നടന്നു പോവാറുള്ള തിരക്കേറിയ റോഡിൽ വൻ ദുരന്തമാണ് തലനാരിഴക്ക് വഴിമാറിയത്. ബസ്സ് നിയന്ത്രണം വിട്ട് ചാലി തോടിനു മുകളില്‍ ദീര്‍ഘ കാലം വിശ്രമ കേന്ദ്രമായി നില നിന്ന ഓവു പാലം തകര്‍ത്താണ് നിന്നത്. ആക്രമണത്തിൽ പരിക്കേറ്റ ജീവനക്കാരെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.