കടുങ്ങാത്തുകുണ്ട്: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കടുങ്ങാത്തുകുണ്ട് യൂണിറ്റ് വാർഷിക ജനറൽ ബോഡി യോഗവും വ്യത്യസ്ത മേഖലകളിൽ മികവ് തെളിയിച്ച പ്രതിഭകൾക്കുള്ള ഉപഹാര സമർപ്പണവും കടുങ്ങാത്തുകുണ്ട് മെട്രൊ മാളിൽ വെച്ച് നടന്നു.
കെ.വി.വി.ഇ.എസ് ജില്ലാ പ്രസിഡന്റ് ടി.എം. പത്മകുമാർ ഉദ്ഘാടനം ചെയ്തു. പി.കെ. അഷ്റഫ് അധ്യക്ഷത വഹിച്ചു. കല്പകഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് എൻ.കുഞ്ഞാപ്പു, എസ്.ഐ. പി.എസ്. മഞ്ജിത് ലാൽ, സാഗർ അബ്ദുല്ല, സി.പി. രാധാകൃഷ്ണൻ, ഒ. ജമാൽ മുഹമ്മദ് തുടങ്ങിയവർ പ്രസംഗിച്ചു. വിശിഷ്ട സേവനത്തിനുള്ള മുഖ്യമന്ത്രിയുടെ പോലീസ് മെഡലിനർഹനായ എ.എസ്.ഐ. എം. ഉണ്ണികൃഷ്ണൻ, റിയാലിറ്റി ഷോ ജേതാവ് മുഹമ്മദ് ജഫ്സൽ, ഇശൽ രത്ന പുരസ്കാര ജേതാവ് ഫൈസൽ കന്മനം, സീസോൺ വയലിൽ ഒന്നാം സ്ഥാനം ലഭിച്ച ഗായത്രി, നിയമ പാഠം ക്വിസ് മത്സരത്തിൽ സംസ്ഥാന തലത്തിൽ ഒന്നാം സ്ഥാനം നേടിയ മുഹമ്മദ് അസ് ലഹ് എന്നിവരെ ഉപഹാരം നൽകി ആദരിച്ചു.
റിയാലിറ്റി ഷോ താരങ്ങൾ അണിനിരന്ന കോട്ടക്കൽ ഖയാൽ സംഗീത ടീമിന്റെ ഇശൽ സന്ധ്യയും അരങ്ങേറി.അക്ബർ സഫ സ്വാഗതവും അസ് ലം മെട്രൊ നന്ദിയും പറഞ്ഞു. എ.വി. കുഞ്ഞിപ്പ, ശുഹൈബ് സിറ്റി, പി.വി. റാഫി, ശിഹാബ്, ഹാരിസ്, സി.എസ്. കുഞ്ഞിപ്പ, ഉണ്ണി സ്റ്റാർ, ശരീഫ് സിൻസ, സി. മുഹമ്മദ് കുട്ടി, ഫൈസൽ പറവന്നൂർ തുടങ്ങിയവർ നേതൃത്വം നൽകി.