നിങ്ങളുടെ നാടിനെ കുറിച്ചെഴുതൂ… കൈനിറയെ സമ്മാനം നേടൂ

3259

വളവന്നൂർ.കോം സംഘടിപ്പിക്കുന്ന ഓൺലൈൻ ‘എഴുത്ത് മത്സര’ത്തിലേക്ക് നിങ്ങളുടെ സൃഷ്ടികൾ ക്ഷണിക്കുന്നു, തിരെഞ്ഞെടുക്കപ്പെടുന്ന ഏറ്റവും മികച്ച രചനകൾക്ക്  bangalorestudy.com നൽകുന്ന ആകർഷകമായ സമ്മാനങ്ങൾ കരസ്ഥമാക്കാം. വളവന്നൂർ, കല്പകഞ്ചേരി, പൊന്മുണ്ടം, ചെറിയമുണ്ടം, പെരുമണ്ണ ക്ലാരി പഞ്ചായത്തുകളിലെ ആർക്കും പ്രായഭേദമന്യേ മത്സരത്തിൽ പങ്കെടുക്കാവുന്നതാണ്.

നിങ്ങളുടെ നാടിനെക്കുറിച്ചോ നാട്ടിൽ മൺമറഞ്ഞതോ ജീവിച്ചിരിക്കുന്നതോ ആയ വ്യക്തികൾ, കാഴ്ചകൾ, ചരിത്ര ശേഷിപ്പുകൾ‍, പഴയകാല ഓർമ്മകൾ, ചരിത്രം തുടങ്ങി എന്തും രചനയിൽ ഉൾ‍കൊള്ളിക്കാവുന്നതാണ്.

നിങ്ങളുടെ പ്രദേശത്തിന്‍റെ ഒരു കിലോമീറ്റർ  പരിധിയിലുള്ള കാര്യങ്ങളാണ് എഴുതേണ്ടത്. കവിത, കഥ, ലേഖനം എന്നിങ്ങനെ ഏത് രീതിയും നിങ്ങൾക്ക് സ്വീകരിക്കാം.

രചനകൾ മലയാളത്തിൽ ടൈപ്പ് ചെയ്ത് മൊബൈൽ നന്പർ സഹിതം താഴെ കാണുന്ന ഇ-മെയിലിലോ, വാട്സാപ്പ് നന്പറിലോ അയക്കുക.  അവസാന ദിവസം മെയ് 20.

email: news@valavannur.com  |  whatsapp: 9947472893