ചെറവന്നൂർ ജി.എം.എൽ.പി.സ്കൂൾ കുരുന്നുകൾ അണിയിച്ചൊരുക്കിയ “മഴത്തുള്ളികൾ” പ്രകാശനം ചെയ്തു

3338

ചെറവന്നൂർ: ” മഴത്തുള്ളികൾ ” പ്രകാശനം ചെയ്തു മഴ തീർത്ത ദുരന്ത ങ്ങളുംനൊമ്പരങ്ങളും വിയോഗങ്ങളും ഓർമ്മയിൽ സൂക്ഷിച്ചു കൊണ്ടും മഴയും പ്രകൃതിയും പ്രളയത്തിലൂടെ നമുക്ക് തന്ന നല്ല പാഠങ്ങൾ ഹൃദ യത്തിലേറ്റു വാങ്ങിയും ചെറവന്നൂർ ജി.എം.എൽ.പി. സ്കൂളിലെ കുരുന്നുകൾ അണിയിച്ചൊരുക്കിയ മഴ പതിപ്പ്” മഴത്തുള്ളി കൾ ” PTA പ്രസിഡണ്ട് സൈതുവിന് നൽകിക്കൊണ്ട് CP രാധാകൃഷ്ണൻ പ്രകാശനംചെയ്തു. കേരളത്തിലെ മഹാപ്രളയത്തിൽ മരണപ്പെടുകയും ദുരിതമനുഭവിക്കുകയും ചെയ്ത മുഴുവൻ വിദ്യാർത്ഥികൾക്കുമായി ഈ മഴ പതിപ്പ് സമർപ്പിച്ചു. സ്കൂൾ ഉപപ്രധാനദ്ധ്യാപിക ഉഷ പടിയത്ത്, കെ.ലജിത്ത്, സുദൂർ വളവന്നൂർ, റു മൈസ എന്നിവർ പ്രസംഗിച്ചു.