മയ്യേരിച്ചിറ: ഭാവനാസന്പന്നതകൊണ്ടും വർണ്ണവൈവിധ്യംകൊണ്ടും പങ്കാളിത്ത ബഹുല്യംകൊണ്ടും ശ്രദ്ധേയമായ പത്തൊന്പതാമത് ‘ദേശം’ ചിത്രരചനാമത്സരം ഉത്സവഛായ കലർന്ന അന്തരീക്ഷത്തിൽ സമാപിച്ചു. വളവന്നൂർ നോർത്ത് (തൂന്പിൽ) സ്കൂളിൽ നടന്ന മത്സരത്തിൽ ഇരുനൂറോളം വിദ്യാർത്ഥകൾ പങ്കെടുത്തു. വളവന്നൂർ പഞ്ചായത്ത് മെന്പർ പി.സി നജ്മത്ത് ഉദ്ഘാനം ചെയ്തു. കെ.കെ മുഹമ്മദ് അധ്യക്ഷനായിരുന്നു.
എൽ.പി, യു.പി, ഹൈസ്കൂൾ, വിഭാഗങ്ങൾക്കു പുറമെ നഴ്സറി ക്ലാസിലെ കുട്ടികൾക്കായി പ്രത്യേക കളറിംഗ് മത്സരവും നടന്നു. തൻമയ കെ.പി, ബസ്മൽ ഹാദി (ബ്ലോസം ചൈൽഡ് സെന്രർ കടുങ്ങാത്തുകുണ്ട്), ജസ്ന സി (എ.എം.എൽ.പി.എസ് വളവന്നൂർ നോർത്ത്) എന്നിവർ കളറിംഗ് മത്സരത്തിൽ ജേതാക്കളായി.
ജേതാക്കൾ:
എൽ, പി വിഭാഗം: കാർത്തിക് കെ, അഭിനവ് എം (എ.എം.എൽ.പി. സ്കൂൾ വളവന്നൂർ നോർത്ത്), ഹെമിൻ സാഹാർ ടി.പി (പീസ് സ്കൂൾ കോട്ടക്കൽ).
യു.പി വിഭാഗം: ഡാനിഷ് നിഹാൽ പി, അനിരുദ്ധ് എം.വി (സേക്രട്ട് ഹാർട്ട് കോട്ടക്കൽ), കൃഷ്ണേന്ദു പി (ജി.എം.യു.പി.എസ് തിരൂർ)
ഹൈസ്കൂൾ വിഭാഗം: ഗീതിക നൈന ടി (എം.എസ്.എം.എച്ച്.എസ്.എസ് കല്ലിങ്ങൽ പറന്പ്), ഹാഷിം പി (ജി.വി.എച്ച്.എസ്.എസ് കല്ലിങ്ങൽ പറന്പ്), അർച്ചന എം (എം.എസ്.എം.എച്ച്.എസ്.എസ് കല്ലിങ്ങൽ പറന്പ്)
വളവന്നൂർ സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് എം. മുഹമ്മദ് ഹാജി വിജയികൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു. സി.പി രാധാകൃഷ്ണൻ സ്വാഗതവും പി ഹമീദ് നന്ദിയും രേഖപ്പെടുത്തി.