വളവന്നൂർ സി.എച്ച്.സി യിലേക്ക് സർജിക്കൽ ഉപകരണങ്ങൾ സംഭാവന ചെയ്ത് ഡി.വൈ.എഫ്.ഐ കല്പകഞ്ചേരി

രാധാകൃഷ്ണൻ സി.പി

2588

ഡി.വൈ.എഫ്.ഐ കൽപ്പകഞ്ചേരി മേഖല കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ കടുങ്ങാത്തുകുണ്ടിലെ വളവന്നൂർ കമ്യൂണിറ്റി ഹെൽത്ത് സെന്ററിന് സർജിക്കൽ ഉപകരണങ്ങൾ സംഭാവന ചെയ്തു.

സി.കെ ബാവക്കുട്ടിയുടെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങിൽ സി.പി.എം. ജില്ലാ സെക്രട്ടറിയേറ്റംഗം വി.പി സക്കറിയ സി.എച്ച്.സി യിലെ ഡോ. ആസിഫ് ജാന് ഉപകരണങ്ങൾ നൽകി കൊണ്ട് ഉദ്ഘാടനം ചെയ്തു. എൻ.സുരേഷ്, പി.പി അനീഷ് കുമാർ, പി.കെ നാസർ, സുബിൻ പ്രസംഗിച്ചു. പി സൈതുട്ടി സ്വാഗതവും ജലീൽ നന്ദിയും പറഞ്ഞു.