അനുകൂല സാഹചര്യങ്ങൾ ഉപയോഗപ്പെടുത്താൻ വിദ്യാർത്ഥി സമൂഹം മുന്നോട്ടു വരണം: പി. സുരേന്ദ്രൻ

3261

സർഗ്ഗശേഷിയുള്ള കുട്ടികൾക്ക് അവ പ്രകടിപ്പിക്കാനും,കഴി വ് തെളിയിക്കാനും ഇന്നെളുപ്പമാണന്നും, പഴയ കാലത്ത് ഇതിനെപ്പറ്റി ചിന്തിക്കാൻ പോലും ബുദ്ധിമുട്ടായിരുന്നുവെന്നും, ഇന്നത്തെ അനുകൂല സാഹചര്യങ്ങൾ പരമാവധി ഉപയോഗപ്പെടുത്താൻ വിദ്യാർത്ഥി സമൂഹം മുന്നോട്ടു വരണമെന്നുംപ്രശസ് ത സാഹിത്യകാരൻ P. സുരേന്ദ്രൻ അഹ്വാനം ചെയ്തു. കല്ലിങ്ങൽപറമ്പ് എം.എസ്. എം. ഹയർ സെക്ക ണ്ടറി സ്കൂളിലെ വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

മുൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് KP വഹീദ അദ്ധ്യക്ഷയാ യിരുന്നു. തുടർന്ന് ഹൈസ്കൂൾ, ഹയർ സെക്കണ്ടറിവിദ്ധ്യാർത്ഥികൾക്കായി നടത്തിയ കഥാ ശിൽപ്പശാല പുതിയൊരു അനു ഭവമായി മാറി. മാനേജർ K. അബ്ദുൽ ലത്തീഫ് ,മുജീബ് റഹ്മാൻ, മോഹനൻ പിള്ള ,രതീഷ് കുമാർ, വിനിൽ ചന്ദ്രൻ , ബിജു, ത്രിവിക്രമൻ, സതീശൻ എന്നിവർ പ്രസംഗിച്ചു.