എലിപ്പനി, മലന്പനി, ചിക്കുൻ ഗുനിയ, ഡെങ്കിപ്പനി എന്നീ രോഗങ്ങൾക്കെതിരെ ജാഗ്രത പാലിക്കുക

1250

വളവന്നൂർ:  മാലിന്യങ്ങൾ നിറഞ്ഞ കുളങ്ങളുലും തോടുകളിലും ജോലിയിലേർപ്പെടുന്നതിനുമുന്പ് കയ്യുറകളും കാലുറകളും ധരിക്കുക.  എലിമൂത്രം കലർന്ന വെള്ളത്തിൽ സന്പർക്കത്തിലേർപ്പെടുകയോ അത് കുടിക്കാനിടവരികയോ ചെയ്താൽ എലിപ്പനി പിടിപെട്ടേക്കാം.

ആഴ്ച്ചയിലൊരു ദിവസം ഗൃഹപരിസരങ്ങളിലും പൊതു സ്ഥലങ്ങളിലും കൊതുക് വളർച്ചാ കേന്ദ്രങ്ങളാക്കുന് വെള്ളം കെട്ടി നിൽക്കുന്ന ടിന്നുകൾ, ടാങ്കുകൾ, ടയറുകൾ, ചിരട്ടകൾ എന്നിവ എടുത്തുമാറ്റുക.  ഫ്രിഡ്ജ്, കൂളർ, ജലസംഭരണ ടാങ്ക് എന്നിവയിലെ വെള്ളം ആഴ്ച്ചയിലൊരിക്കൽ വറ്റിച്ചുക കളയുക.  കൊതുകിന് വളരാൻ ആവശ്യമായ എല്ലാ സാഹചര്യങ്ങളും ഒഴിവാക്കുക.

ഓർക്കുക… എലി നശീകരണവും കൊതുകു നശീകരണവും ഒരു സാമൂഹിക കടമയാണ്.  മാലിന്യങ്ങൾ നമ്മൾ നശിപ്പിച്ചില്ലെങ്കിൽ മാലിന്യം നമ്മെ നശിപ്പിക്കു.