ഫാറൂഖ് കോളേജ് ഡിഗ്രി പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.

2594

ഫാറൂഖ് കോളേജിലെ വിവിധ ബിരുദ കോഴ്‌സുകളിലേക്കുള്ള അപേക്ഷ മെയ് 15 മുതല്‍ കോളേജ് വെബ്‌സൈറ്റില്‍ ഓണ്‍ലൈനായി സമര്‍പ്പിക്കാം. കോളേജിന് യൂ.ജി.സി. സ്വയംഭരണാവകാശം ലഭിച്ചതിനാല്‍ 2015-16 അധ്യയന വര്‍ഷം മുതല്‍ വിദ്യാര്‍ത്ഥി പ്രവേശം കോളേജ് നേരിട്ടാണ് നടത്തുന്നത്. ഫാറൂഖ് കോളേജില്‍ ഉപരി പഠനം ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ കാലിക്കറ്റ് സര്‍വ്വകലാശാലയുടെ സെന്‍ട്രലൈസ്ഡ് അഡ്മിഷനുപകരം കോളേജിന്റെ അഡ്മിഷന്‍ വെബ്‌സൈറ്റായ www.farookcollege.in വഴിയാണ് അപേക്ഷിക്കേണ്ടതെന്ന് പ്രിന്‍സിപ്പല്‍ പ്രൊഫ. ഇ.പി. ഇമ്പിച്ചിക്കോയ അറിയിച്ചു. മെയ് 31 വരെ അപേക്ഷകള്‍ സമര്‍പ്പിക്കാം. ഓണ്‍ലൈന്‍ രജിസ്‌ട്രേഷനുള്ള സൗകര്യം കോളേജിലും ഉണ്ടായിരിക്കുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് www.farookcollege.in സന്ദര്‍ശിക്കുക.