പ്രളയക്കെടുതി; വളവന്നൂർ ഗ്രാമപഞ്ചായത്ത് 5 ലക്ഷം രൂപയും ഒരു മാസത്തെ ശമ്പളവും നൽകി

3807

വളവന്നൂർ: പ്രളയക്കെടുതിയിൽ പെട്ട് തകർന്ന കേരളത്തിന്റെ പുന:സൃഷ്ടിക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് വളവന്നൂർ ഗ്രാമപഞ്ചായത്ത് 5 ലക്ഷം രൂപയും മെമ്പർമാരുടെ ഒരു മാസത്തെ ശമ്പളവും സംഭാവന നൽകി. ജില്ലാ കളക്ടർ അമിത് മീണയു ടെ സാന്നിദ്ധ്യത്തിൽ പഞ്ചായത്ത് പ്രസിഡണ്ട് TK സാബിറ തുകക്കുള്ള ചെക്ക് മന്ത്രി K T.ജലീലിന് കൈമാറി. വൈസ് പ്രസിഡ ണ്ട് വി.പി.സുലൈഖ, സ്റ്റാന്റിങ്ങ് കമ്മറ്റി ചെയർമാൻ തയ്യിൽ ബീ രാൻ ഹാജി തുടങ്ങി യവർ പങ്കെടുത്തു.